ക്ലീവ്‌ലാന്റ്: ഇരുപത്തി ആറു വയസ്സുള്ള ലിന്‍ഡ്‌സെ എന്ന യുവതിയില്‍ ഗര്‍ഭാശയ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് പരാജയപ്പെട്ടതായി ക്ലീവ് ലാന്റ് ക്ലിനിക്ക് പുറത്തുവിട്ട ഒരു പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കയില്‍ ആദ്യമായി നടത്തിയ ഗര്‍ഭാശയ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടുവെങ്കിലും ശസ്ത്രക്രിയക്ക് വിധേയയായ യുവതി സുഖം പ്രാപിച്ചു വരുന്നതായി ക്ലിനിക്ക് അധികൃതര്‍ വെളിപ്പെടുത്തി.

അമേരിക്കയിലെ ദേശീയ ടെലിവിഷനില്‍ ഈ യുവതി പ്രത്യക്ഷപ്പെട്ടിരുന്നു.
പതിനാറു വയസ്സു മുതല്‍ സ്വന്തമായി ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കണമെന്ന ആഗ്രഹം നടക്കാതെ പോയെങ്കിലും മൂന്ന് ആണ്‍കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു ലിന്‍ഡ് സെയും ഭര്‍ത്താവ് ബ്‌ളെയ്ക്കും.

ഗര്‍ഭാശയമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ഗര്‍ഭധാരണം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് അസ്തമിച്ചതെന്ന് ഭര്‍ത്താവ് ബ്‌ളെയ്ക്ക് പറഞ്ഞു.
ഏതു സാഹചര്യത്തിലാണ് ശസ്ത്രക്രിയ പരാജയപ്പെട്ടതെന്ന് വിശദീകരിക്കാന്‍ ക്ലിനിക്ക് അധികൃതര്‍ തയ്യാറായില്ല.

സ്വീഡനില്‍ പത്തുശസ്ത്രക്രിയകള്‍ നടന്നതില്‍ 5 എണ്ണത്തില്‍ ഗര്‍ഭധാരണം സാധ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അമേരിക്കയില്‍ ഇത്തരം ശസ്ത്രക്രിയ നടത്തുന്നതിന് ഹൂസ്റ്റണ്‍ ബെയ്‌ലര്‍, ബ്രിഹം ആന്റ് വുമണ്‍സ് ഹോസ്പിറ്റല്‍ ബോസ്റ്റണ്‍, ക്ലീവ്‌ലാന്റ് ക്ലിനിക്ക് എന്നീ മൂന്നുസ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് യുണൈറ്റഡ് നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങ് സംഘടന അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here