ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കി നടത്തിയ പരീക്ഷണം വിജയകരമായതോടെ വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള നിയമപരമായ അംഗീകാരം തേടുമെന്ന് ഫൈസര്‍ നിര്‍മ്മാതാക്കള്‍. അഞ്ച് വയസ്സിനും പതിനൊന്ന് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് വാക്‌സിന്‍ നല്‍കി പരീക്ഷണം നടത്തിയത്. കുട്ടികളില്‍ നടത്തിയ ട്രയലുകളില്‍ മികച്ച ഫലപ്രാപ്തിയാണ് ലഭിച്ചത്.

കുട്ടികളില്‍ ഫൈസര്‍ സുരക്ഷിതമാണെന്നും ആന്റിബോഡിയുടെ പ്രതികരണങ്ങള്‍ അനുകൂലമാണെന്നും പരീക്ഷണത്തില്‍ തെളിഞ്ഞു. പരീക്ഷണത്തിന്റെ മുഴുവന്‍ വിശദാംശങ്ങളുമടങ്ങിയ അപേക്ഷ സമര്‍പ്പിച്ച് വാക്‌സിന് നിയമപരമായ അംഗീകാരം ഉടന്‍ തേടുമെന്ന് ഫൈസര്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കി. ആറ് മാസം മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ ട്രയലുകള്‍ ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here