പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് (65 വയസ്സിന് മുകളിലുള്ളവര്‍ക്ക്) , ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്കാമെന്നുള്ള തീരുമാനം സെപ്തംബര്‍ 22 ബുധനാഴ്ച ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ചു. ഫൈസര്‍ ബയോ എന്‍ ടെക്കിനാണ് എഫ്.ഡി.എയുടെ അംഗീകാരം ദിവസങ്ങള്‍ക്ക് മുന്‍പ് എഫ്.ഡി.എ അഡൈ്വസറി പാനലിലുള്ള വിദഗ്ദര്‍ യുവ ജനങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ശരിയായ വിശകലനം നടന്നിട്ടില്ല എന്ന അഭിപ്രായപ്പെട്ടിരുന്നു.

ആര്‍ക്കെല്ലാം ബൂസ്റ്റര്‍ ഡോസ് നല്‍കണെമന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ബൂസ്റ്റര്‍ ഡോസ് നല്കുന്നത് എത്ര മാത്രം ഫലപ്രദമാണെന്ന് പൂര്‍ണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ല. ഈ ആഴ്ചയില്‍ ബൂസ്റ്റര്‍ ഡോസ് എല്ലാവര്ക്കും നല്‍കി തുടങ്ങുമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനും ഇത് വരെ വ്യക്തതയില്ല.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന എഫ്.ഡി.എ അഡൈ്വസറി ബോര്‍ഡില്‍ കോവിഡ് വാക്‌സിനെതിരെ പലരും വ്യത്യസ്തങ്ങളായ അഭിപ്രായ പ്രകടനമാണ് നടത്തിയത് . പല വിദഗ്ധരും കോവിഡ് വാക്സിന്‍ രക്ഷപ്പെടുത്തുന്നതില്‍ കൂടുതല്‍ ആളുകളെ മരണത്തിലേക്ക് നയിക്കുമെന്നുവരെ അഭിപ്രായപ്പെട്ടിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here