ഒറ്റ ദിവസം കൊണ്ട് കോടീശ്വരന്മാരായിരിക്കുകയാണ് കാലിഫോര്‍ണിയയിലെ ഫ്രഷ്വര്‍ക്കേഴ്സ് എന്ന ഐടി കമ്പനിയിയിലെ അഞ്ഞൂറോളം ജീവനക്കാര്‍. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയാണ് ഫ്രഷ് വര്‍ക്കേഴ്‌സ്. കമ്പനിയുടെ ഓഹരിവില ഉയര്‍ന്നതാണ് ജീവനക്കാരെ തുണച്ചത്. യുഎസ് ഓഹരിവിപണിയായ നസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തതോടെ 36 ഡോളറായിരുന്ന കമ്പനിയുടെ ഓഹരി വില 47.55 ഡോളറായി ഉയരുകയായിരുന്നു.

കമ്പനി ഓഹരികളുടെ മൂല്യം 32 ശതമാനത്തിലധികമാണ് വര്‍ദ്ധിച്ചത്. കമ്പനിയിലെ 73% ശതമാനം ജീവനക്കാര്‍ക്കും കമ്പനിയില്‍ ഓഹരി നിക്ഷേപമുള്ളതിനാല്‍ ഓഹരിവില ഉയര്‍ന്നതോടെ ഇവരുടെ ലാഭവിഹിതവും കുത്തനെ ഉയരുകയായിരുന്നു. ഗിരീഷ് മാതൃഭൂതം ഷാന്‍ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 2011 ല്‍ ചെന്നെയില്‍ സ്ഥാപിച്ച ഐടി കമ്പനിയാണ് ഫ്രഷ്വര്‍ക്കേഴ്സ്. ആഗോളതലത്തില്‍ 43,00ലധികം ജീവനക്കാരാണ് കമ്പനിക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here