പി പി ചെറിയാന്‍

ചിക്കാഗോ: ഷിക്കാഗോ സൗത്ത് സൈഡില്‍ നിര്‍മിക്കുന്ന ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്ററിന്റെ ഗ്രൗണ്ട്ബ്രെക്കിംഗ് സെറിമണി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും മുന്‍ പ്രഥമ വനിതാ മിഷേല്‍ ഒബാമയും നിര്‍വഹിച്ചു. സെപ്തംബര്‍ 28 ചൊവ്വാഴ്ചയായിരുന്നു ചടങ്ങ്. നീണ്ട കാത്തിരിപ്പിന് ശേഷമാണ് പ്രോജക്ടിന്റെ പ്രവര്‍ത്തനം തുടങ്ങാനായതെന്നും ഇത് വെറും മ്യുസിയമല്ല ഇത് ജനാധ്യപത്യ ആശയങ്ങളെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ വിജ്ഞാപനം പകര്‍ന്ന് നല്‍കുന്ന ലൈബ്രറിയായി മാറണമെന്നും ചടങ്ങിന് മുന്‍പ് നടത്തിയ പ്രസംഗത്തില്‍ ഒബാമ പറഞ്ഞു.

വിഭാഗീയതയും വംശീയതയും വര്‍ദ്ധിച്ച് വരുമ്പോള്‍ നമ്മുടെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഒബാമ ഓര്‍മിപ്പിച്ചു. എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് ഷിക്കാഗോയില്‍ നിന്നാണ്. ആഗോള തലത്തിലല്ല മാറ്റങ്ങള്‍ സംഭവിക്കേണ്ടത്. മറിച്ച് ഓരോ വ്യക്തികളിലുമാണെന്ന യാഥാര്‍ഥ്യം ഞാന്‍ ഇവിടെ നിന്നുമാണ് പഠിച്ചത്. ഒബാമ പറഞ്ഞു.

ചടങ്ങില്‍ ഷിക്കാഗോ മേയര്‍ ലോറി ലൈറ്റ്ഫുട്ട്, ഇല്ലിനോയ് ഗവര്‍ണര്‍ ജൊബി പ്രിറ്റ്സ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 44-മത് പ്രസിഡന്റ് ഒബാമയുടെ പേരില്‍ നിര്‍മ്മിക്കുന്ന ലൈബ്രറിക്ക് എല്ലാ ആശംസകളും പ്രസിഡന്റ് ബൈഡന്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ജാക്സണ്‍ പാര്‍ക്കിന് സമീപം ലൈബ്രറിയുടെ പണി പൂര്‍ത്തിയാകുമ്പോള്‍ 482 മില്യണ്‍ ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here