ആന്റി-വാക്സിനേഷന്‍ പ്രചരിപ്പിക്കുന്ന യൂ ട്യൂബ് ചാനലുകള്‍ നീക്കം ചെയ്ത് അധികൃതര്‍. വീഡിയോകള്‍ വഴി വാക്സിനേഷനെ പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ചാനലുകള്‍ക്കാണ് വിലകക്കേര്‍പ്പെടുത്തുന്നത്. ആരോഗ്യ വിദഗ്ധര്‍ അംഗീകരിച്ച വാക്സിന്‍ സ്വീകരിക്കുന്നത് അനാവശ്യമാണെന്നും അപകടകരമാണെന്നും സ്ഥാപിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്തുകഴിഞ്ഞു.

വാക്‌സിന്‍ സ്വീകരിക്കാനൊരുങ്ങുന്നവരെ പിന്‍തിരിപ്പിക്കുന്ന തരത്തില്‍ പല തരത്തിലുള്ള പ്രചരണങ്ങളാണ് യൂട്യൂബ് വീഡിയോകളിലൂടെ നടക്കുന്നത്.
വാക്സിന്‍ സ്വീകരിക്കുന്നത് വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്നും ഭാവിയില്‍ കടുത്ത രോഗങ്ങള്‍ ഉണ്ടാക്കുമെന്നും പലരും വീഡിയോകളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത്തരം തെറ്റായ സന്ദേശങ്ങളിലൂടെ വാക്സിന്റെ വിശ്വാസ്യത തകര്‍ക്കുന്ന ചാനലുകളാണ് യൂട്യൂബ് നീക്കം ചെയ്യുന്നത്.

ആന്റി-വാക്സിനേഷന്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നേരത്തേ ഫെയ്‌സ്ബുക്കും സമാനമായ നടപടി സ്വീകരിച്ചിരുന്നു. വാക്സിനേഷനെ സംബന്ധിച്ചുള്ള തെറ്റായ വിവരങ്ങളുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

 

LEAVE A REPLY

Please enter your comment!
Please enter your name here