ഉറക്കത്തിനിടെ കഴുത്തില്‍ വവ്വാലിന്റെ കടിയേറ്റ വൃദ്ധന്‍ മരിച്ചു. ഇല്ലിനോയിസിലെ ലേക് കൗണ്ടിയിലെ 80 വയസ്സുകാരനാണ് വവ്വാലിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് പേവിഷബാധയേറ്റ് മരണപ്പെട്ടത്. വവ്വാലിന്റെ കടിയേറ്റ ശേഷം രോഗ ബാധിതനാകുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. ഒരു മാസം മുന്‍പാണ് വവ്വാലിന്റെ കടിയേറ്റത്. ഉറക്കത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എഴുന്നേറ്റ് നോക്കിയപ്പോള്‍ സമീപത്ത് വവ്വാലിനെ കണ്ടെത്തുകയായിരുന്നു.

പിന്നീട് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതോടെ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയില്‍ പേവിഷബാധക്ക് കാരണമാകുന്ന റാബീസ് വൈറസ് സ്ഥിരീകരിച്ചു. കഴുത്ത് വേദന, തലവേദന, വിരല്‍ മരവിപ്പ്, കൈകളുടെ നിയന്ത്രണമില്ലായ്മ, സംസാരിക്കാന്‍ പ്രയാസം തുടങ്ങിയവയായിരുന്നു ലക്ഷണങ്ങള്‍. തുടര്‍ന്ന് ഇദ്ദേഹം മരിക്കുകയായിരുന്നു.

1954 ന് ശേഷം ഇല്ലിനോയിസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ പേവിഷബാധ മരണമാണിത്. മരണനിരക്ക് ഏറ്റവുമുയര്‍ന്ന രോഗങ്ങളിലൊന്നാണ് റാബീസ് വൈറസ് ബാധയെന്ന് ഇല്ലിനോയിസ് ആരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. ഗോസി എസീക് വ്യക്തമാക്കി. അമേരിക്കയില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ പേര്‍ക്ക് മാത്രമാണ് റാബീസ് വൈറസ് സ്ഥിരീകരിക്കുന്നത്. എന്നാല്‍ 60,000 ത്തോളം പേര്‍ ആന്റി റാബീസ് വാക്സിന്‍ സ്വീകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here