അഫ്ഗാന്‍ സൈനിക പിന്മാറ്റത്തിനു ശേഷം ആദ്യമായി താലിബാനുമായി ചര്‍ച്ചയ്ക്ക് തയ്യാറായി അമേരിക്ക. ദോഹയില്‍ മുതിര്‍ന്ന താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ആരാണ് ഇരുനേതൃത്വത്തേയും പ്രതിനിധീകരിച്ച് എത്തുക എന്ന വിവരം പുറത്തുവിട്ടിട്ടില്ല. അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയതിന് ശേഷമുള്ള ആദ്യ വ്യക്തിഗത ചര്‍ച്ചയാണിത്.

അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അഫ്ഗാനികളുടെയും അവകാശങ്ങള്‍ക്ക് വിശാലമായ പിന്തുണയും ബഹുമാനവും നല്‍കുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ താലിബാനോട് ആവശ്യപ്പെടുമെന്ന് അറിയിച്ചു. അഫ്ഗാനിസ്താന്‍ നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. അഫ്ഗാന്‍ പൗരന്മാരുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കുമെന്നും യുഎസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here