ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും പണിമുടക്കി ഫെയ്‌സ്ബുക്ക്. സേവനം നിലച്ചതിനെ തുടര്‍ന്ന് ക്ഷമാപണവുമായി കമ്പനി വീണ്ടും രംഗത്തെത്തി.കഴിഞ്ഞ രണ്ട് മണിക്കൂറായി സേവനം നിലച്ചതില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പ്രവര്‍ത്തനം ഇപ്പോള്‍ സാധാരണ നിലയിലായി എന്നാണ് ഫേസ് ബുക്ക് കുറിച്ചത്. കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമിലെ തെറ്റായ കോണ്‍ഫിഗറേഷന്‍ ആണ് തകരാറിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഫേസ്ബുക്കിനോടൊപ്പം ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയുടെ സേവനവും നിലച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിക്കൂറോളമാണ് ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനം നിലച്ചത്. ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനം നിലച്ചത്. ആദ്യത്തെ തവണ ഏഴുമണിക്കൂര്‍ നേരത്തേക്കാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, തുടങ്ങിയ സമൂഹമാദ്ധ്യമങ്ങള്‍ നിലച്ചത്.

സേവനം നിലച്ചത് കമ്പനിക്കും മാര്‍ക്ക് സക്കര്‍ബര്‍ഗിനും കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിനേ തുടര്‍ന്ന് ആഗോള കോടീശ്വരന്‍മാരുടെ പട്ടികയില്‍ നിന്ന് വരെ സക്കര്‍ബര്‍ഗ് പിന്തള്ളപ്പെട്ടിരുന്നു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here