ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും സേവനങ്ങൾ വീണ്ടും തടസപ്പെട്ടു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സേവനങ്ങളിൽ തടസമുണ്ടാകുന്നത്. ഇക്കാര്യം ഫേസ്ബുക്ക് സ്ഥിരീകരിക്കുകയും, ഉപഭോക്താക്കളോട് മാപ്പ് പറയുകയും ചെയ്തു.

രണ്ട് മണിക്കൂറോളമാണ് ഇന്നലെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും തടസം നേരിട്ടത്. കോൺഫിഗറേഷനിലുണ്ടായ മാറ്റമാണ് ബുദ്ധിമുട്ടുണ്ടാകാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായും ഫേസ്ബുക്ക് വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ച ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ സേവനങ്ങൾ ഏഴ്മണിക്കൂറോളമാണ് നിലച്ചത്. ഇതുമൂലം ഫേസ്ബുക്ക് ഓഹരിമൂല്യം 5.5 ശതമാനം ഇടിഞ്ഞിരുന്നു. 2019ൽ സാങ്കേതിക തടസം കാരണം 14 മണിക്കൂർ ഫേസ്ബുക്ക് സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഇന്ത്യയിൽ മാത്രം ഫേസ്ബുക്കിന് 41 കോടിയും ഇൻസ്‌റ്റാഗ്രാമിന് 21 കോടിയും ഉപഭോക്താക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here