യുഎസ് ആണവ അന്തര്‍വാഹിനി ദക്ഷിണ ചൈന കടലില്‍ ശക്തിയേറിയ ഒരു വസ്തുവില്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ പതിനഞ്ച് അമേരിക്കന്‍ നാവികര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അന്തര്‍വാഹിനി ഇപ്പോള്‍ ഗുവാമിലെ യുഎസ് പ്രദേശത്തേക്ക് നീങ്ങുകയാണെന്ന് യുഎസ് നേവി വക്താവ് അറിയിച്ചു. അമേരിക്കയുടെ ആണവ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും നേവി സ്ഥിരീകരിച്ചു.

യുഎസ്എസ് കണക്റ്റിക്കട്ടിലെ ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍ പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല, പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഭവം മൂലം അന്തര്‍വാഹിനിക്കുണ്ടായ നാശനഷ്ടങ്ങള്‍ എത്രയാണെന്ന് വിലയിരുത്തുകയാണെന്നും യുഎസ് നേവി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഏതു മേഖലയിലും കയറി വ്യോമ, നാവിക പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അമേരിക്കയുടെ വാശിയാണ് അപകടത്തിന് കാരണമായതെന്നും ബീജിംഗ് ആരോപിച്ചു.

തായ്വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് ചൈനീസ് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റത്തെച്ചൊല്ലി യുഎസും ചൈനയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ചൈന- തായ്വാന്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ തായ് വാന് എല്ലാവിധ പിന്തുണയും അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനായാണ് ദക്ഷിണ ചൈനാ കടലില്‍ അമേരിക്കയുടെ അന്തര്‍വാഹിനി നങ്കൂരമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here