ഗര്‍ഭിണിയാണെന്നറിയാതെ കുഞ്ഞിന് ജന്മം നല്‍കി യുവതി. ഫിന്‍ലാഡിലെ ടില്‍ഡ കന്‍ടല എന്ന യുവതിയാണ് ഗര്‍ഭാവസ്ഥ പൂര്‍ത്തിയാവുന്നതു വരെ താന്‍ ഗര്‍ഭിണിയാണെന്ന സത്യം തിരിച്ചറിയാതിരുന്നത്. കടുത്ത വയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ റെഡിയാകുന്നതിനിടെ വീട്ടില്‍ വെച്ച് തന്നെ പ്രസവം നടക്കുകയായിരുന്നു.

പതിവു പോലെ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെയാണ് യുവതിക്ക് വയറില്‍ അസ്വസ്ഥത അനുഭവപ്പെട്ട് തുടങ്ങിയത്. കഴിച്ച ഭക്ഷണത്തിന്റെയാവാം എന്നു കരുതി സമാധാനിച്ചെങ്കിലും അസ്വസ്ഥതകള്‍ കൂടി വരികയും പിന്നീട് കടുത്ത വയറു വേദന അനുഭവപ്പെടുകയുമായിരുന്നു. ഇതോടെ ആശുപത്രിയില്‍ പോകാന്‍ റെഡിയാകുന്നതിനിടെ പ്രസവം നടക്കുകയും ചെയ്തു.

യാതൊരു മുന്നറിയിപ്പും ലഭിക്കാതെ പെട്ടന്നൊരു ദിവസം ഒരു കുഞ്ഞുണ്ടായതിന്റെ അമ്പരപ്പിലാണ് ടില്‍ഡയുടെ കുടുംബം. ആണ്‍കുട്ടിയാണ് ജനിച്ച.  ക്രിപ്റ്റിക് പ്രഗ്‌നന്‍സി എന്ന പേരില്‍ അറിയപ്പെടുന്ന അവസ്ഥയാണ് ടില്‍ഡയ്ക്കുണ്ടായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രസവസമയം വരെ ഗര്‍ഭിണിയുടെ യാതൊരു ലക്ഷണവും പ്രകടമാവാത്ത ഇത്തരം അവസ്ഥയിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള സ്ത്രീകള്‍ കടന്നു പോകാറുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here