ചിക്കാഗോ: അമേ­രി­ക്ക­യിലെ ചിക്കാഗോ ആസ്ഥാ­ന­മാ­യുള്ള സീറോ മല­ബാര്‍ രൂപ­ത­യുടെ അത്മായ സംഘ­ട­ന­യായ സീറോ മല­ബാര്‍ കാത്ത­ലിക് കോണ്‍ഗ്ര­സിന്റെ (എ­സ്.­എം.­സി.­സി) ബോര്‍ഡ് ഓഫ് ഡയ­റ­ക്‌ടേ­ഴ്‌സിനെ തെര­ഞ്ഞെ­ടു­ത്തു. ഹൂസ്റ്റണ്‍ മിസോ­റി­സി­റ്റി­യിലെ സെന്റ് ജോസഫ് ദേവാ­ല­യാ­ങ്ക­ണ­ത്തില്‍ വച്ചു നടന്ന നാഷ­ണല്‍ ജന­റല്‍ബോഡി മീറ്റിം­ഗി­ലാണ് 2016- 17 വര്‍ഷ­ങ്ങ­ളി­ലേ­ക്കുള്ള നവ നേതൃ­ത്വത്തെ തെര­ഞ്ഞെ­ടു­ത്ത­ത്.

എസ്.­എം.­സി.സി ഡയ­റ­ക്ടര്‍ ഫാ. അഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പി­ലി­ന്റേയും, സെന്റ് ജോസഫ് പള്ളി വികാരി ഫാ. കുര്യന്‍ നെടു­വേ­ലി­ച്ചാ­ലു­ങ്ക­ലി­ന്റേയും സാന്നി­ധ്യ­ത്തില്‍ നടന്ന തെര­ഞ്ഞെ­ടു­പ്പില്‍ ജോര്‍ജുകുട്ടി പുല്ലാ­പ്പള്ളി ബോര്‍ഡ് ഓഫ് ഡയ­റ­ക്‌ടേഴ്‌സ് ചെയര്‍മാ­നായി ഐക്യ­ക­ണ്‌ഠ്യേന തെര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു. കാലി­ഫോര്‍ണി­യ­യിലെ സാന്റാ അന്ന സെന്റ് തോമസ് പള്ളി ഇട­വ­കാം­ഗ­മായ ജോര്‍ജുകുട്ടി എസ്.­എം.­സി.­സി­യുടെ മുന്‍ ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റാ­യും, ദേശീയ കമ്മിറ്റി ട്രഷ­റ­റായും സേവനം അനു­ഷ്ഠി­ച്ചി­ട്ടു­ണ്ട്. കോളജ് വിദ്യാര്‍ത്ഥി­യാ­യി­രു­ന്ന­കാലം മുതല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാ­ന­ങ്ങ­ളി­ലും, സാമൂ­ഹി­ക- ആദ്ധ്യാ­ത്മിക രംഗ­ങ്ങ­ളിലും സജീ­വ­മായി പ്രവര്‍ത്തി­ച്ചു­വ­രുന്ന ജോര്‍ജു­കുട്ടി എസ്.­എം.­സി.­സി­യുടെ സാന്റാ അന്ന ചാപ്റ്റര്‍ സ്ഥാപക പ്രസി­ഡന്റും, ചിക്കാഗോ സെന്റ് തോമസ് സീറോ മല­ബാര്‍ രൂപ­ത­യിലെ പാസ്റ്റ­റല്‍ കൗണ്‍സില്‍ അംഗ­വു­മാ­ണ്.

വൈസ് ചെയര്‍മാ­നായി തെര­ഞ്ഞെ­ടു­ക്ക­പ്പെട്ട അരുണ്‍ ദാസ് ഡിട്രോ­യിറ്റ് സെന്റ് തോമസ് പള്ളി ഇട­വ­കാം­ഗവും എസ്.­എം.­സി.­സി­യുടെ മുന്‍ ദേശീയ സെക്ര­ട്ട­റി­യു­മാ­ണ്.

ബോര്‍ഡ് ഓഫ് ഡയ­റ­ക്‌ടേ­ഴ്‌സി­ലേക്ക് തെര­ഞ്ഞെ­ടു­ക്ക­പ്പെട്ട മറ്റ് അംഗ­ങ്ങള്‍: എല്‍സി വിത­യ­ത്തില്‍ (ബോ­സ്റ്റണ്‍, മസാ­ച്യു­സെ­റ്റ്‌സ്), സജി സക്ക­റിയ (കോ­റല്‍സ്പ്രിം­ഗ്, ഫ്‌ളോറി­ഡ), കുര്യാ­ക്കോസ് ചാക്കോ (ചി­ക്കാ­ഗോ), സോളി ഏബ്രഹാം (ബാള്‍ട്ടി­മോര്‍, മേരി­ലാന്റ്), ചാക്കോ കല്ലു­കുഴി (ഹൂ­സ്റ്റണ്‍, ടെക്‌സ­സ്), ഏലി­ക്കുട്ടി ഫ്രാന്‍സീസ് (കൊ­പ്പേല്‍, ടെക്‌സ­സ്) എന്നി­വ­രാ­ണ്.

തെര­ഞ്ഞെ­ടുപ്പ് പ്രക്രി­യയ്ക്ക് മുന്‍ പ്രസി­ഡന്റ് സേവി മാത്യു­വും, കുര്യാ­ക്കോസ് ചാക്കോയും നേതൃത്വം നല്‍കി.

സഭ­യുടെ വളര്‍ച്ച­യില്‍ കരു­ത­ലും, സംര­ക്ഷ­ണ­വു­മായി പ്രവര്‍ത്തി­ക്കാനും അത്മാ­യ­രുടെ നന്മയും ആദ്ധ്യാ­ത്മിക വളര്‍ച്ചയും ലക്ഷ്യ­മി­ട്ടുള്ള പ്രവര്‍ത്ത­ന­ങ്ങ­ളില്‍ സജീ­വ­സാ­ന്നി­ധ്യ­മാ­കാനും ജോര്‍ജു­കുട്ടി പുല്ലാ­പ്പള്ളി നയി­ക്കുന്ന പുതിയ നേതൃ­ത്വ­ത്തിന് സാധി­ക്കു­മാ­റാ­ക­ട്ടെ­യെന്ന് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാ­ടി­യത്ത് ആശംസയില്‍ അറി­യി­ച്ചു. ജയിംസ് കുരീ­ക്കാ­ട്ടില്‍ അറി­യി­ച്ച­താ­ണി­ത്.

LEAVE A REPLY

Please enter your comment!
Please enter your name here