കോവിഡിന് പിന്നാലെ കൗമാരക്കാരികളില്‍ വ്യാപകമായി ആരോഗ്യപ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി വെളിപ്പെടുത്തി ആരോഗ്യരംഗത്തെ വിദഗ്ദര്‍. ശരീരചലനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത പ്രത്യേക തരം ആരോഗ്യപ്രശ്‌നങ്ങളാണ് പെണ്‍കുട്ടികളില്‍ കണ്ടുവരുന്നത്. തുടര്‍ച്ചയായി കണ്ണ് ചിമ്മുക, ചുമലോ കയ്യോ അനക്കിക്കൊണ്ടിരിക്കുക, തലയാട്ടുക, മൂക്കും ചുണ്ടും വിറക്കുക, മുഖം കോട്ടുക, ഒരേവാക്ക് ആവര്‍ത്തിച്ചു കൊണ്ടിരിക്കുക, തൊണ്ട ശരിയാക്കുക, മുരളുക, മൂളിക്കൊണ്ടിരിക്കുക എന്നിങ്ങനെ പല ലക്ഷണങ്ങളാണ് കണ്ടുവരുന്നത്.

കോവിഡിനെത്തുടര്‍ന്നുള്ള ലോക്ക്ഡൗണും അതുമൂലമുണ്ടായ ഉത്കണ്ഠകളുമാകാം കൗമാരക്കാരില്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങല്‍ ഉണ്ടാകുന്നതിന് കാരണം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ പരിശോധന നടത്തിയെങ്കിലും വിശദമായ പഠനത്തില്‍ കാരണം അതല്ലെന്ന് കണ്ടെത്തുകയായിരുന്നു. ആരോഗ്യപ്രശ്‌നത്തിന് കാരണം ടിക് ടോക് ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ദ വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘ടിക്‌സ്’ എന്ന ചലന ക്രമക്കേടാണ് പെണ്‍കുട്ടികളിലെ ഈ ആരോഗ്യപ്രശ്‌നത്തിന് കാരണമെന്ന് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ടൂററ്റ് സിന്‍ഡ്രോം’ എന്ന നാഡീവ്യൂഹ രോഗം സംബന്ധിച്ച് വീഡിയോകള്‍ ചെയ്യുന്ന ടിക് ടോക്കേഴ്‌സിനെ തുടര്‍ച്ചയായി കാണുന്നവരിലാണ് ഈ പ്രശ്‌നം കൂടുതലായും കാണുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here