പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: യുഎസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ മുന്‍ എക്സിക്യൂട്ടീവും ഇന്ത്യന്‍ വംശജനുമായ രവി ചൗധരിയെ എയര്‍ഫോഴ്സ് (ഇന്‍സ്റ്റലേഷന്‍, എനര്‍ജി) അസിസ്റ്റന്റ് സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡന്‍ നോമിനേറ്റ് ചെയ്തു. 1993 മുതല്‍ 2015 വരെ എയര്‍ഫോഴ്സ് ഓഫീസര്‍ / പൈലറ്റായിരുന്ന രവി ചൗധരി അഫ്ഗാനിസ്ഥാനിലേയും ഇറാഖിലേയും നിരവധി കോംബാറ്റ് മിഷനില്‍ പങ്കെടുത്തിരുന്നു.

ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയര്‍ എന്ന നിലയില്‍ മിലിട്ടറി ഫ്ലൈറ്റ് സര്‍ട്ടിഫിക്കേഷന്റെ ഉത്തരവാദിത്വം രവി നിറവേറ്റിയിരുന്നു. സിസ്റ്റംസ് എന്‍ജിനീയര്‍ എന്ന നിലയില്‍ നാസാ ഇന്റര്‍ നാഷനല്‍ സ്പേയ്സ് സ്റ്റേഷന്റെ സുരക്ഷിതത്വവും ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷിതത്വവും രവിയുടെ പ്രധാനപ്പെട്ട ചുമതലകളിലൊന്നായിരുന്നു. ഒബാമ ഭരണത്തില്‍ ഏഷ്യന്‍ അമേരിക്കന്‍സ് ആന്റ് ഫസഫിക്ക് ഐലണ്ടേഴ്സും പ്രസിഡന്റ് ഉപദേശക സമിതിയിലും രവി അംഗമായിരുന്നു.

ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എക്സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് ആന്റ് ഇന്നോവേഷനില്‍ പിഎച്ച്ഡി ലഭിച്ചു. സെന്റ് മേരീസ് യൂണിവേഴ്സിറ്റിയില്‍ നിന്നും എംഎസ്സും, എയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓപ്പറേഷണല്‍ ആര്‍ട്ടില്‍ മാസ്റ്റര്‍ ബിരുദവും യുഎസ് എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്നും എയര്‍നോട്ടിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും രവി കരസ്ഥമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here