പി പി ചെറിയാന്‍

ന്യൂജേഴ്സി: ന്യൂജേഴ്സിയില്‍ വെടിയേറ്റഉ മരിച്ച അറെക്സ് ലബോറട്ടീസ് സി.ഇ.ഒ അറവപള്ളിയുടെ (54) ശവദാഹം വ്യാഴാഴ്ച കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തി. ഒക്ടോബര്‍ 26ന് പുലര്‍ച്ചെ ന്യൂജേഴ്‌സിയിലുള്ള വീട്ടില്‍ എത്തിയ ശേഷമാണ് ഇദ്ദേഹത്തെ പെന്‍സില്‍വാനിയായില്‍ നിന്നും പിന്തുടര്‍ന്നു വന്ന പ്രതി നിരവധി തവണ നിറയൊഴിച്ചത്.

കാസിനോയില്‍ പോയി മടങ്ങിയതാണ് അറവപ്പള്ളി എന്നാണു റിപ്പോര്‍ട്ട്. ന്യൂജേഴസി പ്ലെയ്ന്‍സ് ബോറൊയിലാണ് അറവപള്ളി താമസിച്ചിരുന്നത്. പ്രതിയെന്നു സംശയിക്കുന്ന ജെക്കയ് റീഡ് ജോണ്‍ (27) പിന്നീട് പോലീസ് കസ്റ്റഡിയിലായി. ഇയാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തിട്ടുണ്ട്. നോറിസ് ടൗണില്‍ നിന്നുള്ള വ്യക്തിയാണ് ജെയ്ക്.

അറവപള്ളിയുടെ പൊതുദര്‍ശനവും, സംസ്‌ക്കാര പൂജയും, ശവദാഹവും ഒക്ടബോര്‍ 28 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ 3 വരെ ഹോളിക്രോസ് ബറിയല്‍ പാര്‍ക്കില്‍ നടന്നു. കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. 2014 മുതല്‍ അറെക്സ് ലബോറട്ടീസ് സി.ഇ.ഓ. ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യയും ഒരു മകളും മകനും ഉണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here