ദീപാവലി ഫെഡറല്‍ അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ ജനപ്രതിനിധി സഭയില്‍ ബില്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസ് അംഗം കരോലിന്‍ ബി മലോനിയുടെ നേതൃത്വത്തിലാണ് ബില്‍ അവതരണ നടന്നത്. ഇരുണ്ട മഹാമാരിയുടെ ഈ സാഹചര്യത്തില്‍ ദീപാവലി പോലെയുള്ള വെളിച്ചത്തിന്റെ ആഘോഷങ്ങള്‍ നടക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മലോനി അഭിപ്രായപ്പെട്ടു.

ദീപാവലിയെ അമേരിക്കയില്‍ ഫെഡറല്‍ അവധിയായി പ്രഖ്യാപിക്കുന്ന നിയമം പ്രാബല്യത്തിലാകുന്നതിന് കോണ്‍ഗ്രസിലെ ഇന്ത്യന്‍ കോക്കസ് അംഗങ്ങള്‍ക്കൊപ്പം താന്‍ പ്രവര്‍ത്തിക്കുമെന്നും കരോലിന്‍ ബി മലോനി പറഞ്ഞു.

കോവിഡിനെത്തുടര്‍ന്നുണ്ടായ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയെ പ്രതിനിധീകരിക്കുന്നതാണ് ഈ വര്‍ഷത്തെ ദീപാവലിയാഘോഷമെന്നും മനോലി പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി കഴിഞ്ഞ ദിവസം ദീപാവലിയുടെ ചരിത്രപരമായ പ്രാധാന്യം സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here