
ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്നതിനിടെ ഓപ്പോസിറ്റ് ടീമംഗത്തിന്റെ അടിയേറ്റ് പതിനഞ്ചുകാരി കുഴഞ്ഞുവീണു. കാലിഫോര്‍ണിയയിലാണ് ബാസ്‌ക്കറ്റ് ബോള്‍ ഗെയിമിനിടെ ക്രൂരത അരങ്ങേറിയത്. ലോറിന്‍ ഹാം എന്ന പതിനനഞ്ചുകാരിയെയാണ് ഓപ്പോസിറ്റ് ടീമംഗം അടിച്ചു വീഴ്ത്തിയത്. ലോറന്റെ ഇരട്ടി വലുപ്പമുള്ള മറ്റൊരു പെണ്‍കുട്ടി ശക്തമായി കൈവീശി ലോറന്റെ നെഞ്ചില്‍ പ്രഹരിക്കുകയായിരുന്നു.
അടിയേറ്റ് ലോറന്‍ നിലത്തു വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എന്താണ് അക്രമിക്കാനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല. ത്രീപോയിന്റ് ഷൂട്ടിന് അറ്റംപ്റ്റ് ചെയ്ത പിന്നിലേക്ക് തിരിഞ്ഞ പെണ്‍കുട്ടി ലോറനുമായി കൂട്ടിയിടിച്ച് താഴെ വീണു. ഇതിനു ശേഷം ഈ കുട്ടി എഴുന്നേറ്റ് വന്ന് ലോറനെ ശക്തമായി പ്രഹരിക്കുകയായിരുന്നു.
അതേസമയം തന്റെ മകളെ ബോധപൂര്‍വ്വം കരുതിക്കൂട്ടി മര്‍ദ്ദിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ലോറന്റെ അമ്മ ആലീസ് ഹാം പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടികള്‍ രണ്ടുപേരും കൂട്ടിയിടിച്ച് വീഴുന്നതിനിടെ അവളെ മര്‍ദ്ദിക്കൂ എന്ന് ആ പെണ്‍കുട്ടിയുടെ അമ്മ വിളിച്ചു പറഞ്ഞിരുന്നുവെന്നും അതു കേട്ടാണ് ആ പെണ്‍കുട്ടി തന്റെ മകളെ മര്‍ദ്ദിച്ചതെന്നും ആലീസ് ഹാം ആരോപിച്ചു.
അടിയേറ്റ ലോറന്‍ ദിവസങ്ങള്‍ക്കു ശേഷവും അതിന്റെ ആഘാതത്തില്‍ നിന്ന് മോചിതയായിട്ടില്ല. ഇപ്പോഴും പഠനത്തിലോ മറ്റ് കാര്യങ്ങളിലോ ശ്രദ്ധിക്കാന്‍ അവള്‍ക്ക് സാധിക്കുന്നില്ലെന്നും അവള്‍ ആ സംഭവത്തെത്തുടര്‍ന്ന് മെന്റല്‍ ഷോക്കിലാണെന്നും ആലീസ് ഹാം ആരോപിച്ചു.