സൗത്ത് കരോലിനയില്‍ കാറിന് തീപിടിച്ച് ഒന്നര വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവിന് 28 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കാറിന് തീ പിടിച്ച് അകത്തുണ്ടായിരുന്ന കുട്ടി വെന്തുമരിച്ചത്. അമിത വേഗതയില്‍ വന്ന വാഹനം ഹൈവേ പോലീസ് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചതോടെയാണ് യുവാവ് നിര്‍ത്താതെ കടന്നുകളഞ്ഞത്.

സൗത്ത് കരോലിന സ്വദേശിയായ ഇംഹോട്ടെപ് നോര്‍മനാണ് മകളുമായി കാറില്‍ വരുന്നതിനിടെ അമിത വേഗത കണ്ട് പോലീസ് കൈ കാണിച്ചത്. എന്നാല്‍ ഇയാള്‍ വാഹനം നിര്‍ത്താന്‍ തയ്യാറായില്ല. പകരം ഹൈവേ 14-ലെ മീഡിയനു മുകളിലൂടെ ഇടിച്ചു തെറിപ്പിച്ച് കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ കാറില്‍ നിന്ന് തീയും പുകയും ഉയരാന്‍ തുടങ്ങി.

കാറിന് തീപിടിച്ചതോടെ വണ്ടി നിര്‍ത്തിയ ഇയാള്‍ ഇറങ്ങിയോടി. കുഞ്ഞിനെ വണ്ടിയില്‍ തന്നെ ഇരുത്തിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. പോലീസും ഫയര്‍ഫോഴ്‌സും എത്തുമ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. പിന്നീട് തീയണച്ചാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. സെന റഹ് ലാ നോര്‍മന്‍ എന്ന ഒന്നര വയസ്സുകാരിയാണ് കാറിനുള്ളിലിരുന്ന് വെന്തുമരിച്ചത്. നരഹത്യയ്ക്കാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ മയക്കുമരുന്ന് കൈവശം വെച്ചതായും പോലീസിന് വിവരം ലഭിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here