അനില്‍ മറ്റത്തികുന്നേല്‍

ചിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക, അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന മീഡിയാ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചിക്കാഗോയില്‍ ആരംഭിച്ച പ്രസ്‌ക്ലബ്ബ് അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

മീഡിയ എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കള്‍ ഇവരാണ്: ഏഷ്യാനെറ്റ് ന്യൂസ് യു എസ എ ബ്യൂറോ ചീഫ് ഡോ. കൃഷ്ണ കിഷോര്‍ (വാര്‍ത്ത അവതാരകന്‍); ഏഷ്യാനെറ്റ് യു എസ് & കാനഡ പ്രോഗ്രാം ഡയറക്ടറും ഏഷ്യാനെറ്റ് യു എസ വീക്കിലി റൗണ്ടപ്പിന്റെ പ്രൊഡ്യൂസറുമായ രാജു പള്ളത്ത് (ടിവി പ്രൊഡക്ഷന്‍); ഫ്ളവേഴ്സ് യു എസ എ യുടെ CEO ബിജു സഖറിയാ (ടിവി പ്രൊഡക്ഷന്‍ ആന്‍ഡ് ടിവി മാനേജ്മെന്റ്)

ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പ് എക്‌സിക്യൂട്ടീവ് എഡിറ്ററും പ്രസ് ക്ലബ് കോണ്‍ഫ്രന്‍സ് പി ആര്‍ ഓ യുമായ അനില്‍ മറ്റത്തികുന്നേലിനെ മീഡിയ ഓള്‍റൗണ്ടറാആയി ആദരിക്കും. ടെലിവിഷന്‍ പ്രൊഡക്ഷന്‍ രംഗത്തും പ്രിന്റ് & ഓണ്‍ലൈന്‍ മീഡിയകളിലെ റിപ്പോര്‍ട്ടിംഗിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണിത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ അലന്‍ ജോര്‍ജ്ജാണ് മികച്ച ക്യാമെറാമാനായി തെരഞ്ഞെടുക്കപ്പെട്ടത്. വാര്‍ത്താ രചനകളുടെ വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത് അനില്‍ ആറന്മുളയാണ്. മികച്ച ന്യൂസ് എഡിറ്റര്‍ അവാര്‍ഡ് സൈമണ്‍ വാളാച്ചേരിലും (നേര്‍ക്കാഴ്ച) മികച്ച പ്രോഗ്രാം അവതരാകയായി കൈരളി ടിവി യുടെ സുധ പ്ലാക്കാട്ടും അര്‍ഹരായി.

ഞായറാഴ്ച വരെ നീണ്ടു നില്‍ക്കുന്ന മീഡിയ കോണ്‍ഫറന്‍സിന്റെ ഭാഗമായി മികച്ച പരിപാടികളാണ് തയ്യാറായിരിക്കുന്നത്. അവാര്‍ഡുകള്‍ക്ക് അര്ഹരായ എല്ലാ മാധ്യമ പ്രവര്‍ത്തകരെയും അനുമോദിക്കുന്നതിനോടൊപ്പം എല്ലാവരെയും മീഡിയ കോണ്ഫറന്‌സിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രെഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here