ഫിലഡല്‍ഫിയ: സെന്റ് പീറ്റേഴ്‌സ് സിറിയക്ക് കത്തീഡ്രലിലെ വിശുദ്ധ വാരാചരണം ഭക്തിപൂര്‍വ്വം ആചരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളായി.

പ്രമുഖ സുവിശേഷ പ്രാസംഗികനും നിനവേ കണ്‍വന്‍ഷനിലെ മുഖ്യപ്രഭാഷകനുമായ വെരി.റവ.ഫാ.എല്‍ദോസ് കുറ്റപ്പാലയില്‍ കോര്‍എപ്പിസ്‌ക്കോപ്പ അമേരിക്കയിലെത്തി.
അടിമാലി കുമ്പന്‍പാറ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരിയായി കഴിഞ്ഞ 55 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന അച്ചന്‍ നിരവധി കണ്‍വന്‍ഷനുകളിലെ മുഖ്യപ്രഭാഷകനാണ്.
പ്രാര്‍ത്ഥന യോഗമായി ആരംഭിച്ച് മൂന്ന് പതിറ്റാണ്ടിലധികം പിന്നിടുമ്പോള്‍ ഹൈറേഞ്ചിലെ മാരാമണ്‍ കണ്‍വന്‍ഷന്‍ എന്നറിയപ്പെടുന്ന ഏറ്റവും വലിയ കണ്‍വന്‍ഷനായി മാറി എന്നത് ജനപങ്കാളിത്തം തെളിയിക്കുന്നു.

മൂന്നു നോയമ്പില്‍ നിനവേ കണ്‍വന്‍ഷന്‍ എന്ന പേരിലറിയപ്പെടുന്ന കണ്‍വന്‍ഷനിലെ വചന പ്രഘോഷകനായ അച്ചന്‍ നയിക്കുന്ന സുവിശേഷ മഹായോഗത്തില്‍ പതിനയ്യായിരത്തിനും ഇരുപതിനായിരത്തിനുമിടയില്‍ ആളുകള്‍ ഒഴുകിയെത്തുന്നത്.

അടിമാലിക്കടുത്ത് നടക്കുന്ന കണ്‍വന്‍ഷന്റെ സമയത്ത് സമീപപ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയാണ് വന്‍ജനാവലി പങ്കെടുത്തത്.

ട്രൈബല്‍ പ്രദേശങ്ങളില്‍ സുവിശേഷത്തിന്റെ വിത്ത് വാരി വിതറി അനേകമാളുകളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് അടുപ്പിച്ചത് അച്ചന്റെ നിസ്വാര്‍ത്ഥ സേവനത്തിന്റെ മഹത്തായ സാക്ഷ്യമാണ്.
മാര്‍ച്ച് 19 ശനി രാവിലെ 9.30 ന് ആരംഭിക്കുന്ന ധ്യാനപ്രസംഗം നയിക്കുന്ന എല്‍ദോസ് കോര്‍എപ്പിസ്‌ക്കോപ്പ, വികാരി റവ.ഫാ.ജോയി ജോണിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ വാരശുശ്രൂഷകള്‍ നയിക്കും. റവ.ഫാ.ജോസ് ഡാനിയേല്‍ സഹകാര്‍മ്മികത്വം വഹിക്കും.
വൈസ് പ്രസിഡന്റ് ഷെവലിയര്‍ ജോണ്‍ മത്തായി, സെക്രട്ടറി ജോഷി കുറിയാക്കോസ്, ട്രസ്റ്റി സരിന്‍ കുരുവിള എന്നിവരുടെ നേതൃത്വത്തില്‍ കമ്മറ്റി അംഗങ്ങള്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നു.
വിശുദ്ധവാര ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിപ്പാന്‍ ഏവരെയും കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നു.

ജോബി ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here