ഒരു ജനാധിപത്യ പ്രക്രിയയുടെ നാലാം ശാഖ എന്ന് പറയുന്ന മാധ്യമ പ്രവര്‍ത്തനം ആനുകാലിക സംഭവങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക മാത്രമല്ല, ഭരണാധികാരികളെ ജനങ്ങളുടെ നന്മക്കായി പ്രവര്‍ത്തിക്കുവാനും സ്വാധീനിക്കുവാന്‍ വളരെ ശേഷിയുണ്ട്.

പിറന്ന മണ്ണിനെയും വളര്‍ന്ന നാടിനെയും വിട്ടു പ്രവാസ ജീവിതത്തില്‍ മുഴുകിയിരിക്കുന്ന മലയാളികള്‍ക്ക് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് വന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അമേരിക്കയില്‍ മാധ്യമ പ്രവര്‍ത്തനം ഭാഷയോടുള്ള ഒരു ആവേശം കൂടിയാണ് . വാര്‍ത്തകള്‍ എത്തിക്കുക മാത്രമല്ല ഭാഷയെയും സംസ്‌കാരത്തെയും മാധ്യമത്തിലൂടെ നില നിര്‍ത്തുക എന്നാ ദൗത്യം കൂടിയുണ്ട്.

അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരു അവലോകനവും അതോടൊപ്പം മാധ്യമ പ്രവര്ത്തനങ്ങളെ സ്വയം ഒരു വിമര്‍ശന ബുദ്ധിയോടു കൂടി തന്നെ നോക്കുകയാണ് പ്രവാസി ചാനല്‍ നമസ്‌കാരം അമേരിക്കയിലൂടെ ഈ ആഴ്ച.

മാധ്യമ പ്രവര്ത്തകരുടെ പ്രോഫെഷനാലിസം, അര്‍പ്പണം, കൂട്ടായ്മ ഇതെല്ലാം നമസ്‌കാരം അമേരിക്കയുടെ സീനിയര്‍ ആങ്കര്‍ ജോസ് എബ്രഹാം വളരെ കാര്യമായി സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യുന്നു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡന്റും, കൈരളി ടി വി യുടെ അമേരിക്കയിലെ പ്രതിനിധിയും ആയ ശിവന്‍ മുഹമ്മ, ഐ പി സി എന്‍ എ യുടെ നാഷണല്‍ സെക്രട്ടറിയും, ആഴ്ചവട്ടം പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ജോര്‍ജ് കാക്കനാട്ടും, ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റും ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ അമേരിക്കയിലെ ചീഫ് കറസ്‌പോണ്ടന്റുമായ ഡോക്ടര്‍ കൃഷ്ണ കിഷോര്‍ എന്നിവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു.

മാര്‍ച്ച് 19 നു രാവിലെ 11 മണിക്കും, മാര്‍ച്ച് 21, 22, 23, 24 തീയതികളില്‍ വൈകുന്നേരം 8.30 നും നമസ്‌കാരം അമേരിക്ക സംപ്രേക്ഷണം നടത്തുന്നതാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് www.pravasichannel.com വഴിയായി കാണാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസി ചാനല്‍ 1-908-345-5983 എന്നാ നമ്പരില്‍ വിളിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here