കേരളം ചുട്ടു പൊള്ളുംപോള്‍ ആണ് അതിനേക്കാള്‍ ചൂടായി തെരഞ്ഞെടുപ്പു വരുന്നത് .വോട്ടിനു ഇനിയും ദിവസങ്ങള് ബാക്കി നില്‌ക്കെ വോട്ടു വണ്ടി അങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു .വണ്ടി ഇപ്പോള്‍ തിരുവമ്പാടിയില്‍ .ഇവിടെ ആരാണ് തമ്പ്രാന്‍ ?എന്നാണ് ചോദ്യം . താമരശ്ശേരി രൂപത പറയുന്നു ..അവരാണ് തമ്പാനും തമ്പ്രാക്കളും എന്ന് .ലീഗ് പറയുന്നു അവരാണ് യു ഡി എഫിലെ തമ്പ്രാക്കള്‍ എന്ന് .യഥാര്‍ത്ഥ തമ്പ്രാന്‍ ഒരു നസ്രാണി ആയതുകൊണ്ട് അയാള് ഒന്നും മിണ്ടുന്നുമില്ല .ലീഗ് കേരളത്തിലെ അറിയപ്പെടുന്ന മതേതര പാര്ട്ടി ആണെന്നാണ് അവര്‍ പറയുന്നത് .മലപ്പുറത്ത് ഞാന്‍ താമസിക്കാന്‍ തുദങ്ങിയിട്ട് 3 വര്ഷമായി .സത്യം പറയട്ടെ ,ഇതുവരെ എനിക്ക് അങ്ങനെ ഒരു ചിന്ത ഉണ്ടായിട്ടില്ല .പറഞ്ഞു വരുന്നത് തിരുവമ്പാടിയില്‍ ആരാണ് തമ്പ്രാന്‍ എന്നാണ് .

തിരുവമ്പാടിയില് ഒരു െ്രെകസ്തവ സ്ഥാനാര്ഥിയെ യു.ഡി.എഫ് മത്സരിപ്പിക്കണമെന്ന ഏക അജന്ഡയാണ് താമരശ്ശേരി രൂപതയുടേത് എന്ന് പറയുന്നു .. കസ്തൂരി രംഗന് സമരത്തിനായി തട്ടിക്കൂട്ടിയതാണ് മലയോര വികസന സമിതി. മലയോര വികസന സമിതി പറയുന്നതും പ്രവര്ത്തിക്കുന്നതുമെല്ലാം ആര്ക്ക് വേണ്ടിയാണ്.

മലയോര കര്ഷകനെ തിരുവമ്പാടിയില് സ്ഥാനാര്ഥിയാക്കണമെന്നാണ് സമിതി ആവശ്യപ്പെടുന്നതെങ്കിലും െ്രെകസ്തവനായ ഒരാള്ക്ക് സീറ്റ് നല്കണമെന്ന രൂപതയുടെ ആവശ്യം തന്നെയാണ് ഉന്നയിക്കപ്പെടുന്നത്. ജനസംഖ്യാ കണക്കുകള് പ്രകാരം തിരുവമ്പാടിയില് െ്രെകസ്തവരുടെ സ്ഥാനം മുസ്ലീങ്ങല്ക്കും,ഹിന്ദുക്കള്ക്കും താഴെയാണ്. രൂപതാ ആസ്ഥാനവും ഏതാനും െ്രെകസ്തവ വിദ്യാഭ്യാസ ­ ആരോഗ്യ സ്ഥാപനങ്ങളും മണ്ഡലത്തിലുള്ളതുകൊണ്ട് മറ്റു സമുദായങ്ങളെക്കാള് ദൃശ്യത സഭയ്ക്കുണ്ട്. ഈ ദൃശ്യതയുടെ പ്രചാരണമൂല്യം വച്ചാണ് തിരുവമ്പാടിയില് മറ്റു സമുദായങ്ങളേക്കാള് ശക്തരാണ് തങ്ങളെന്ന് സഭ അവകാശപ്പെടുന്നത്. ബിഷപ്പ് തന്നെയാണ് ഈ നീക്കങ്ങള്‌ക്കെല്ലാം ചരടുവലിക്കുന്നത് എന്നത് പരസ്യമായ രഹസ്യം .. മലയോര വികസന സമിതിയുടെ ആവശ്യം വിവാദമായപ്പോള് തങ്ങള്ക്കിതുമായി ബന്ധമില്ലെന്നാണ് സഭ മാധ്യമങ്ങളോട് രഹസ്യമായി പറയുന്നത്. എന്നാല് തിരുവമ്പാടി സീറ്റ് ആവശ്യപ്പെട്ട് രൂപതാ വക്താവ് തന്നെയാണ് മലയോര വികസന സമിതിക്കൊപ്പം ഉമ്മന്ചാണ്ടിയെ കോഴിക്കോട് ഗസ്റ്റ് ഹൗസില് കണ്ടത്. കസ്തൂരി രംഗന് റിപ്പോര്ട്ടടക്കമുള്ള കര്ഷകവിഷയങ്ങള് മുന്നില് നിന്നു നയിക്കാന് കഴിയുന്നയാളെ സ്ഥാനാര്ഥിയാക്കണമെന്ന സഭയുടെ വാദം പൊള്ളത്തരമാണെന്നാണ് ലീഗ് പറയുന്നത് . നിലവിലെ എം.എല്.എയായ സി മോയിന്കുട്ടി കര്ഷകനാണ്. സ്വതന്ത്ര കര്ഷക സംഘത്തിന്റെ സ്ഥാപക പ്രസിഡന്റാണ്. ഇത്രയും കാലം നടന്ന സമരങ്ങളെയെല്ലാം മുന്നില് നിന്ന് നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില് സഭ ഒരിക്കല് പോലും മറിച്ചൊരഭിപ്രായം ഉന്നയിച്ചിട്ടില്ല. മുസ്്‌ലിം ലീഗ് പ്രതിനിധിയായ സി.മോയിന്കുട്ടി ഏറെക്കുറെ സഭയെ പരിഗണിച്ചുകൊണ്ടു തന്നെയാണ് തിരുവമ്പാടി എം.എല്.എ ആയപ്പോഴെല്ലാം പ്രവര്ത്തിച്ചത് .ഇത് ലീഗ് പറയുന്നതാണ് കേട്ടോ .

കര്ഷക കുടുംബത്തില് ജനിക്കുകയും കര്ഷക ക്ഷേമത്തിനായി പൊരുതുകയും ചെയ്യുന്ന കിടയറ്റ സ്ഥാനാര്ഥി തന്നെയാണ് ലീഗ് ഇപ്പോള് സമര്പ്പിച്ച വി.എം ഉമ്മര് മാസ്റ്റര്. നിരവധി കാലം താമരശ്ശേരി പഞ്ചായത്തില് പ്രസിഡന്റായി നിന്ന ഇദ്ദേഹത്തിനെ പരിചയമില്ലാത്തവരല്ല വിവാദത്തിന് തിരികൊളുത്തിയത് എന്നും ലീഗ് പറയുന്നു .ലീഗ് ആഭി മുഖ്യമുള്ള ഒരു മാധ്യമം ഇന്ന് എഴുതിയത് നസ്രാനികള്‍ക്ക് തീരെ പിടിക്കൂല്ലാ .അതൊന്നു വായിക്കു. “വിമോചന സമരം മുതല് യു.ഡി.എഫ് രാഷ്ട്രീയത്തില് സഭ നടത്തുന്ന ഇടപെടല് പരസ്യമായ രഹസ്യമാണ്. യു.ഡി.എഫിലെ സ്ഥാനാര്ഥിയെ നിശ്ചയിക്കുന്നത് മുതല് മന്ത്രിമാര്ക്ക് വകുപ്പുകള് നിശ്ചയിക്കുന്നതിലും ഉദ്യോഗസ്ഥര്ക്ക് ചുമതലകള് നല്കുന്നതിലുമെല്ലാം സഭയുടെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകള് ഉണ്ടാകാറുണ്ട്. കേരളാ കോണ്ഗ്രസ് (എം) സഭയുടെ തന്നെ പാര്ട്ടിയാണെങ്കിലും കേരളത്തിലെ ഇന്ത്യന് നാഷനല് കോണ്ഗ്രസ് കൂടി സഭക്ക് കീഴ്‌പ്പെട്ടാണ് പ്രവര്ത്തിക്കുന്നത്. മുസ്്‌ലിം,നായര് വിഭാഗങ്ങള് കൂടി പിന്തുണയ്ക്കുന്ന മുന്നണിയാണ് യു.ഡി.എഫ് എങ്കിലും സഭയുടെ താല്പര്യങ്ങള്ക്കാണ് എപ്പോഴും മുന്ഗണന ലഭിക്കാറ്.

സര്ക്കാര് ഭൂമിപതിച്ചു നല്കിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പരിശോധിച്ചാലും ഇക്കാര്യം ബോധ്യപ്പെടും. അനര്ഹമായ ഈ അമിത പരിഗണന സഭയുടെ കാഴ്ചപ്പാടുകളെ അന്ധമാക്കി എന്നതാണ് സത്യം. പച്ച വര്ഗീയത പറഞ്ഞ് ഒരു മുന്നണിയുടെ സ്ഥാനാര്ഥിയെ മാറ്റണമെന്നാവശ്യപ്പെടാനുള്ള ധൈര്യം താമരശ്ശേരി രൂപതക്കുണ്ടായത് ഇതിന്റെ തെളിവാണ്. സഭയുടെ വര്ഗീയാവശ്യത്തെ മാധ്യമങ്ങള് കൈകാര്യം ചെയ്ത രീതിയും ശ്രദ്ധിക്കേണ്ടതുണ്ട്. യു.ഡി.എഫിലെ കാര്യങ്ങള് തീരുമാനിക്കാന് സഭയ്ക്ക് അവകാശമുണ്ടെന്ന രീതിയിലാണ് ചില മാധ്യമങ്ങളെങ്കിലും വാര്ത്ത നല്കിയത്.

യു.ഡി.എഫിലെ ധാരണയനുസരിച്ച് തിരുവമ്പാടി സീറ്റ് ലീഗിനുള്ളത് തന്നെയാണ്. തിരുവമ്പാടിയില് ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് ലീഗ് നേതൃത്വമാണ്. ലീഗ് നിശ്ചയിക്കുന്ന സ്ഥാനാര്ഥിക്ക് വോട്ടു ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്. എന്നാല് ലീഗില് നിന്ന് സീറ്റ് കോണ്ഗ്രസ് ഏറ്റെടുത്ത് സഭയ്ക്ക് നല്കണമെന്നാവശ്യപ്പെടുന്നത് മര്യാദകേടാണ്. കോണ്ഗ്രസ് സഭയുടെ ആവശ്യം അംഗീകരിക്കാതിരിക്കെ വര്ഗീയമായി പ്രശ്‌നം ഉന്നയിക്കുന്ന സഭ സാമുദായികാന്തരീക്ഷത്തെക്കുറിച്ച് മറന്നുപോയോ?

സഭ ചെയ്തതു പോലെ തിരുവമ്പാടിയിലെ മുസ്്‌ലിംകളും ഹിന്ദുക്കളും കൂടി ഇടപെടാന് തുടങ്ങിയാല് സ്ഥിതിയെന്താകുമെന്ന് ബഹുമാന്യനായ ബിഷപ്പ് ആലോചിച്ചിട്ടുണ്ടോ? ഇരിക്കൂറും പേരാവൂരും െ്രെകസ്തവരായ സ്ഥാനാര്ഥികളെയാണ് യുഡി.എഫ് മത്സരിപ്പിക്കാറുള്ളത്.

നാളിതുവരെ ഈ മണ്ഡലങ്ങളിലെ നായന്മാരോ ഈഴവരോ മുസ്്‌ലിംകളോ തങ്ങളുടെ ആളുകളെ സ്ഥാനാര്ഥിയാക്കണമെന്ന ആവശ്യമുന്നയിച്ചിട്ടില്ല. അങ്ങനെ ഉന്നയിച്ചാല് സഭയുടെ നിലപാട് എന്തായിരിക്കും. തിരുവമ്പാടിയിലെ സ്ഥിതി ഇങ്ങനെ വഷളാക്കുന്നതില് കോണ്ഗ്രസ് നേതൃത്വത്തിന് വലിയ പങ്കുണ്ട്.

താമരശ്ശേരി രൂപത എന്തോ വലിയ അധികാര കേന്ദ്രമാണെന്ന തോന്നലാണ് യു.ഡി.എഫ് നേതാക്കള്ക്കുള്ളത്. കോഴിക്കോടെത്തുമ്പോഴെല്ലാം താമരശ്ശേരി രൂപതാ ആസ്ഥാനം സന്ദര്ശിച്ച് ബിഷപ്പിന് വാര്ത്താ പ്രാധാന്യം നേടിക്കൊടുക്കുന്നതില് മന്ത്രിമാര് കഴിഞ്ഞ അഞ്ചുകൊല്ലവും മത്സരിക്കുകയായിരുന്നു.

യു.ഡി.എഫിന് വോട്ടുചെയ്യുന്ന മുസ്്‌ലിം ഹിന്ദു മതനേതൃത്വങ്ങളെ ഇതുപോലെ കാണാന് അവര് പോകുന്നത് ആരും കണ്ടിട്ടില്ല. ഇത്തരം നിലവിട്ടുള്ള നടപടികളാണ് സഭയ്ക്ക് ഊര്ജമായത്. വര്ഗീയ താല്പര്യങ്ങളോടെ മതസംവിധാനങ്ങളെ ഉപയോഗിക്കാന് ശ്രമിക്കുന്നവര്ക്ക് തിരിച്ചടി ലഭിക്കുക തന്നെ ചെയ്യും. അതിനുള്ള പ്രബുദ്ധത മലയാളിക്കുണ്ട്.”

ഇത് വായിക്കുന്നവര്‍ക്ക് തോന്നും ലീഗിന് യാതൊരു വര്‍ഗീയതയും ഇല്ലന്ന് . മലപ്പുറത്ത് വന്നു നോക്കിയാല്‍ അത് മനസിലാകും .സി പി എം മാത്രമാണ് ലീഗിനോട് ഒന്ന് പിടിച്ചു നില്ക്കുന്നത് തന്നെ .കൊന്‌ഗ്രെസ്സുകാരുടെ കാര്യമാ അതി ദയനീയം .എന്തായാലും കൊടുവള്ളിയില്‍ തമ്പ്രാന്‍ ആകാന്‍ സി പി എം കാരാട്ടിനെ ഇറക്കുന്നു .സി പി എമ്മിലെ കാരാട്ട് അല്ല ഈ കാരാട്ട് .ലീഗില്‍ നിന്നും സീറ്റ് കിട്ടാതെ ചാടിപ്പോയ കാരാട്ട് റസാക്ക് .പുള്ളിക്ക് സി പി എം സജീവ പിന്തുണ നല്കിക്കഴിഞ്ഞു .ജയിച്ചാല്‍ ജലീലിനു ഒരു കൂട്ടായി .ഇത്തവാന്‍ സി പി എം പയറ്റുന്ന തന്ത്രം കൊള്ളാം .കൂടെ നിക്കുന്നവരോടുള്ള സമീപനവും കൊള്ളാം .പിള്ളയെ പോലും വിഷമിപ്പിക്കാന്‍ തയ്യാറല്ല .സത്യത്തില്‍ കേരളത്തിനു ഇപ്പോള്‍ വേണ്ടത് വര്‍ഗീയ തമ്പ്രാക്കന്മാരെ അല്ല എന്ന സി പി എം വാദം നല്ലത് തന്നെ .പക്ഷെ സി പി എമ്മും ഇപ്പോള്‍ ലൈനില്‍ തന്നെ അല്ലെ .എന്ത് ചെയ്യാം എല്ലാവരും തമ്പ്രാക്കന്മാര്‍ തന്നെ ….

LEAVE A REPLY

Please enter your comment!
Please enter your name here