പി പി ചെറിയാന്‍

ഒക്കലഹോമ: ക്രിസ്മസ് സീസണ്‍ ആരംഭിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതില്‍ മത്സരം തന്നെ നടക്കുകയാണ്. നിലവിലുള്ള റിപ്പോര്‍ട്ടുകളനുസരിച്ചു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ ഒക്കലഹോമയില്‍ പൊതുജനങ്ങള്‍ക്ക് കൗതുകമായി മാറുകയാണ്.
വെള്ളിയാഴ്ച വൈകിട്ട് 6.30ന് വെസ്റ്റ് പാര്‍ക്ക് അവന്യുവില്‍ ദീപാലകൃതമായ ട്രീ പ്രദര്‍ശിപ്പിച്ചു.

അടുത്ത 42 ദിവസം പൊതുജനങ്ങള്‍ക്ക് ഈ ക്രിസ്മസ് ട്രീ കാണുന്നതിനുള്ള അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 140 അടി ഉയരമുള്ള ഈ ട്രീ അലങ്കരിക്കുന്നതിന് 20,000 ലെഡ് ബള്‍ബുകളും, 10,000 ഓര്‍ണമെന്റ്സുമാണ് ഉപയോഗിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് റോക്ക് ഫെല്ലര്‍ പ്ലാസയില്‍ ഉയര്‍ന്നിരിക്കുന്ന 79 അടി ഉയരമുള്ള ട്രിയുടെ ഇരട്ടി ഉയരമാണ് പുതിയ ക്രിസ്മസ് ട്രീക്ക്.

2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകചരിത്രം മുഴുവന്‍ മാറ്റിമറിച്ച ഒരു രാത്രി. ജീസസിന്റെ ജനനം ആഘോഷിക്കുന്നതിനും ഞങ്ങളുടെ വിശ്വാസം ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നതിനുമാണ് ഈ ക്രിസ്മസ് കാലം പ്രയോജനപ്പെടുത്തുന്നതെന്ന് ഹാമര്‍ വില്യംസ് കമ്പനി സിഇഒ കെയ്ല്‍ വില്യംസ് പറഞ്ഞു. വില്യം കുടുംബമാണ് ഇത്രയും വലിയ ട്രീ ക്രിസ്മസിനായി സമര്‍പ്പിച്ചിരിക്കുന്നത്. ആദ്യം 100 അടി ഉയരമുള്ള ട്രീയാണ് ഉദ്ദേശിച്ചതെങ്കിലും140 അടി ഉയരമുള്ള ട്രീ ലഭിച്ചത് അദ്ഭുതമാണെന്നും കെയ്ല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here