‘അമേരിക്കാസ് ഗോട്ട് ടാലന്റ്’ റിയാലിറ്റി ഷോയിലെ മുന്‍ മത്സരാര്‍ത്ഥി സ്‌കിലിര്‍ ഹിക്സിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 23കാരിയായ സ്‌കിലിര്‍ ഹിക്സിനെ തിങ്കളാഴ്ച സൗത്ത് കരോലിനയിലെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവള്‍ ഇനി അവളുടെ സംഗീതത്തിലൂടെ ജീവിക്കുമെന്ന് ഹിക്‌സിന്റെ അമ്മ പ്രതികരിച്ചു.

2013ല്‍ എന്‍ബിസിയുടെ ടാലന്റ് ഷോ മത്സരത്തിന്റെ സീസണ്‍ 8-ല്‍ സ്‌കിലിര്‍ ഹിക്സ് മത്സരാര്‍ത്ഥിയായിരുന്നു. സെക്കന്റ് റൗണ്ടില്‍ പ്രവേശിച്ച ഹിക്‌സ് അവസാന റൗണ്ടില്‍ പുറത്താവുകയായിരുന്നു. അമ്മയും നാല് സഹോദരങ്ങളുമാണ് സ്‌കിലിര്‍ ഹിക്‌സിനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here