വാഹനാപകടത്തില്‍ പെട്ട ദമ്പതികളെ സഹായിക്കുന്നതിനായി എത്തിയ യുവ സൈനികനെ ട്രക്ക് ഇടിച്ചു തെറിപ്പിച്ചു. കാലിഫോര്‍ണിയ ഫ്രീവേയില്‍ വാഹനം അപകടത്തില്‍ പെട്ട ദമ്പതികളെ സഹായിക്കുന്നതിനായി എത്തിയ ഇരുപതുകാരനായ യുഎസ് മറൈന്‍ ഓഫീസര്‍ ആല്‍ബെര്‍ട്ടോ ലൂസിയോ ആണ് മരണപ്പെട്ടത്. പുലര്‍ച്ചെ 3.20നാണ് ലൂസിയോ ഹൈവേയില്‍ അപകടത്തില്‍ പെട്ട ദമ്പതികളെ സഹായിക്കാനായി തന്റെ വാഹനം നിര്‍ത്തി ഇറങ്ങിയത്.

അപകടത്തില്‍പ്പെട്ട ദമ്പതികളുടെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് പോയതിനെത്തുടര്‍ന്ന് ഇവര്‍ വഴിയരികില്‍ നില്‍ക്കുമ്പോഴാണ് അതുവഴി വന്ന ലൂസിയോ സഹായത്തിനായി അടുത്തേക്ക് വന്നത്. എന്നാല്‍ ഓഫീസര്‍ ദമ്പതികളുടെ എസ്‌യുവിക്കടുത്തെത്തിയപ്പോള്‍ അതുവഴി വേഗത്തില്‍ വന്ന ഒരു ഇന്റര്‍നാഷണല്‍ ബോക്‌സ് ട്രക്ക് അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ടെന്നസി സ്വദേശിയായ ലൂസിയോ നാഷണല്‍ ഡിഫന്‍സ് സര്‍വീസ് മെഡലും ഭീകരവാദത്തിനെതിരായ ആഗോള യുദ്ധ മെഡലും നേടിയിട്ടുള്ള ഓഫീസറാണ്. ലൂസിയോ ചെ്തത് ശ്രേഷ്ഠവും നിസ്വാര്‍ത്ഥവുമായ പ്രവൃത്തിയാണെന്ന് MCB ക്യാമ്പ് പെന്‍ഡില്‍ടണിലെ സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ജോണ്‍ ബ്ലാക്ക് പറഞ്ഞു.

മറ്റുള്ളവരെ സേവിക്കുന്നതിനായി ലൂസിയോ തന്റെ ജീവിതം സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സേവക നേതൃത്വത്തെ പ്രതിനിധീകരിക്കുകയും ഞങ്ങളുടെ എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥരില്‍ ഏറ്റവും മികച്ച വ്യക്തിത്വത്തെ അവതരിപ്പിക്കുകയും ചെയ്തു. ദയവായി നിങ്ങളുടെ പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും അദ്ദേഹത്തെ ഓര്‍മ്മിക്കുക എന്നും കേണല്‍ ജോണ്‍ ബ്ലാക്ക് പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here