ജോയല്‍ ഓസ്റ്റീന്റെ ഹൂസ്റ്റണ്‍ മെഗാചര്‍ച്ചിലെ ബാത്‌റൂമിന്റെ അറ്റകുറ്റപ്പണികള്‍ക്കെത്തിയ പ്ലംബര്‍ ചുവരില്‍ നിന്ന് കണ്ടെടുത്തത് നിറയെ പണമടങ്ങിയ അഞ്ഞൂറ് കവറുകള്‍. ആദ്യം ഞെട്ടിപ്പോയെങ്കിലും പ്ലംമ്പര്‍ ജസ്റ്റിന്‍ ഈ തുക ഉടന്‍ തന്നെ അധികൃരെ ഏല്‍പ്പിച്ചു. നവംബര്‍ 10 ന് ലക്വുഡ് പള്ളിയിലെ ബാത്‌റൂമിന്റെ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയതായിരുന്നു പ്ലംബര്‍ ജസ്റ്റിന്‍.

അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പണമടങ്ങിയ കവറുകള്‍ക്കൊപ്പം ചെക്കുകളും മണി ഓര്‍ഡറുകളും പ്ലംബര്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. 2014 മാര്‍ച്ചില്‍ പള്ളിയില്‍ നടന്ന മോഷണവുമായി ഇപ്പോള്‍ കണ്ടെത്തിയ തുകയ്ക്ക് ബന്ധമുണ്ടെന്ന് ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു. ചെക്കുകളും മണിഓര്‍ഡറുകളും ഇത് തെളിയിക്കുന്നവയാണ്.

2014ല്‍ പള്ളിയുടെ സേഫില്‍ നിന്ന് 600,000 ഡോളര്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ഈ കേസ് തെളിയിക്കുന്നതിന് ക്രൈം സ്റ്റോപ്പേഴ്‌സിന് 20,000 ഡോളര്‍ സഭ നല്‍കിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും കേസ് സംബന്ധിച്ച യാതൊരു തെളിവുകളും കണ്ടെത്താന്‍ ക്രൈം സ്‌റ്റോപ്പേര്‍സിന് കഴിഞ്ഞിരുന്നില്ല. പിന്നീടാണ് ജസ്റ്റിന്‍ ജോലിക്ക് വന്നപ്പോള്‍ പണമടങ്ങിയ കവറുകള്‍ ലഭിച്ചത്.

തുക കൃത്യമായി അധികൃതരെ ഏല്‍പ്പിച്ച ജസ്റ്റിന് സഭ തങ്ങളെ ഏല്‍പ്പിച്ച ഇരുപതിനായിരം ഡോളര്‍ പാരിതോഷികമായി കൈമാറുകയാണെന്ന് ക്രൈം സ്റ്റോപ്പേഴ്സ് സിഇഒ റാനിയ മങ്കറിയസ് മാധ്യമങ്ങളോട് പറഞ്ഞു. ഈ നല്ല സമരിയാക്കാരന് ഞങ്ങള്‍ ഈ പണം സമ്മാനിക്കുന്നു, അവനും കുടുംബത്തിനും ഒരു മികച്ച അവധിക്കാലം ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here