പി പി ചെറിയാന്‍

ഒക്കലഹോമ: ഒമ്പതുവയസ്സുള്ള മകളെ എട്ടും, അഞ്ചും, ഒമ്പത് മാസവും പ്രായമുള്ള മൂന്ന് കുട്ടികളുടെ ചുമതലയേല്‍പിച്ചു. മദ്യഷാപ്പില്‍ പോയി മദ്യലഹരിയില്‍ മടങ്ങിയെത്തിയ കുട്ടികളുടെ മാതാവിനെ സൗത്ത് വെസ്റ്റ് ഒക്കലഹോമ പോലീസ് അറസ്റ്റു ചെയ്തു. ഒക്കലഹോമ കൗണ്ടി ജയിലിലടച്ചും, പെറിയ അഗിലാറാണ്(27) അറസ്റ്റിലായത്.

ഡിസംബര്‍ 12 ഞായറാഴ്ച രാവിലെയാണ് സംഭവം വെല്‍ഫെയര്‍ ചെക്കിന്റെ ഭാഗമായി സൗത്ത് വെസ്റ്റ് ബ്ലാക്ക് വെ്ല്‍ഡറിലുള്ള ഇവരുടെ വീട്ടില്‍ ഒക്കലഹോമ പോലീസ് എത്തിചേര്‍ന്നു. ഈ സമയം 9 വയസ്സുള്ള കുട്ടി 9മാസം പ്രായമുള്ള കുട്ടിക്ക് പിസാ കൊടുക്കുകയായിരുന്നു. കുട്ടിക്ക് എന്തുകൊടുക്കണമെന്ന് തനിക്കറിയില്ല, എന്നും കുട്ടി പോലീസിനോട് പറഞ്ഞു. ഇതു ആദ്യമായിട്ടില്ല പലപ്പോഴും മാതാവ് ഇപ്രകാരം ചെയ്യാറുണ്ടെന്നും 9 വയസ്സുകാരി അറിയിച്ചു.

പോലീസ് പരിശോധന നടത്തുന്നതിനിടെ മദ്യലഹരിയില്‍ വാഹനം ഓടിച്ചു മാതാവ് വീട്ടിലെത്തി. രൂക്ഷമദ്യഗന്ധം ഉണ്ടായിരുന്ന ഇവര്‍ക്ക് ശരിയായി സംസാരിക്കുന്നതിനുപോലും കഴിഞ്ഞിരുന്നില്ല, എന്ന് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഗാരിനെറ്റ് പറഞ്ഞു. വീട്ടില്‍ എയര്‍ കണ്ടീഷന്‍ ഇ്ല്ലായിരുന്നുവെന്നും പുറത്തു 35 ഫാരന്‍ ഹീറ്റായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കുട്ടികളുടെ ചുമതല ഒമ്പതുവയസുകാരിയെ ഏല്‍പിച്ചു മദ്യഷാപ്പില്‍ പോയതു കുറ്റകരമായ അനാസ്ഥയാണെന്നു, മദ്യലഹരിയില്‍ വാഹനമോടിച്ചതും ഗുരുതരകുറ്റമാണെന്നും പോലീസ് പറഞ്ഞു. സസ്പെന്‍ഷന്‍ ചെയ്ത് ലൈസന്‍സ് ഉപയോഗിച്ചു വാഹനം ഓടിച്ചതുമായ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചാര്‍ജു ചെയ്തിട്ടുണ്ട്. ഡിസംബര്‍ 14 ലെ വ്യാഴാഴ്ചയും ഇവര്‍ ജയിലില്‍ കഴിയുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here