താന്‍ പ്രസിഡന്റായിരിക്കുന്ന സമയത്ത് വൈറ്റ്ഹൗസില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ നടത്തിയ തന്റെ ഭാര്യ മിലാനയെ മാധ്യമങ്ങള്‍ വെറുതെ കുറ്റം പറഞ്ഞിരുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്. അന്ന് വൈറ്റ്്ഹൗസില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ ഒരുക്കാന്‍ തന്റെ ഭാര്യ വലിയ ഉത്സാഹം കാണിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ എപ്പോഴും അതിനെതിരെ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്തതെന്നും ട്രംപ് ആരോപിച്ചു.

മെലാനിയ അതിമനോഹരമായ ചുവന്ന ക്രിസ്മസ് ട്രീകള്‍ ഒരുക്കിയപ്പോള്‍ ആ നിറം ഭയങ്കരമാണെന്നും മോശമാണെന്നും മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. പിന്നീടവള്‍ വെളുത്ത ട്രീ ഒരുക്കിയപ്പോള്‍ അതിലും മാധ്യമങ്ങള്‍ കുറ്റം കണ്ടുപിടിച്ചു. ഒടുവില്‍ അവള്‍ പച്ച നിറമാകട്ടെയെന്ന് തീരുമാനിച്ച് അത് ചെയ്തപ്പോള്‍ വെള്ള ട്രീ ഒരുക്കാത്തതെന്തുകൊണ്ട് എന്നായി മാധ്യമങ്ങള്‍. ട്രംപ് ആരോപിച്ചു.

ടെക്‌സാസിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഓഫ് ഡാളസില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ ഓര്‍ത്തുപറഞ്ഞത്. പ്രഥമ വനിതയെന്ന് നിലയില്‍ മെലായിയ്ക്ക് അര്‍ഹതപ്പെട്ട സ്‌നേഹം ലഭിച്ചില്ലെന്നും ട്രംപ് ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here