കുതിരയെ മര്‍ദ്ദിച്ച യുകെയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപികയെ സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടു. കുതിരയെ ചവിട്ടുകയും അടിക്കുകയും ചെയ്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അധ്യാപികയെ സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടത്. മെല്‍ട്ടണ്‍ മൗബ്രേയിലെ സോമര്‍ബി പ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്ന സാറാ മോള്‍ഡ്സിനെയാണ് സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടത്. 37 കാരിയായ സാറ രണ്ട് കുട്ടികളുടെ അമ്മയാണ്.

ഒരു ഹണ്ടിനു ശേഷം കുതിരയെ ഒരു ട്രെയിലറിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സാറ അതിന്റെ മുഖത്ത് ആവര്‍ത്തിച്ച് അടിക്കുകയും ദേഹത്ത് തൊഴിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ നവംബര്‍ ആറിനാണ് പുറത്തുവന്നത്. ഈ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ മൃഗസ്‌നേഹികളുടെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സാറയെ സ്‌കൂളധികൃതര്‍ പിരിച്ചു വിട്ടത്.

പ്രദേശത്തെ ഏഴ് സ്‌കൂളുകളെ പ്രതിനിധീകരിക്കുന്ന മൗബ്രേ എജ്യുക്കേഷന്‍ ട്രസ്റ്റ് നവംബറില്‍ മോള്‍ഡ്സിനെ സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് സാറയെ പിരിച്ചു വിട്ടതായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പോള്‍ മഡോക്‌സ് സ്ഥിരീകരിച്ചു. കുട്ടികള്‍ക്കായി കുതിര സവാരി സംഘടിപ്പിക്കുന്ന പോണി ക്ലബിലെ നേതൃസ്ഥാനത്ത് നിന്നും സാറയെ പിരിച്ചുവിട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here