വിളക്കുകള്‍ തൂക്കി അലങ്കരിച്ച ക്രിസ്മസ് ട്രീയ്ക്ക് തീ പിടിച്ച് പെന്‍സില്‍വാനിയയിലെ ക്വാക്കര്‍ടൗണില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. അച്ഛനും രണ്ട് ആണ്‍മക്കളുമാണ് തീപിടുത്തത്തില്‍ കൊല്ലപ്പെട്ടത്. 41 കാരനായ എറിക് കിംഗ്, മക്കളായ പതിനൊന്നു വയസ്സുകാരന്‍ ലിയാം, എട്ടു വയസ്സുകാരന്‍ പാട്രിക്ക് എന്നിവരാണ് വെന്തു മരിച്ചത്. ഇവരുടെ വീട്ടിലെ രണ്ട് നായക്കുട്ടികളും തീയില്‍ കൊല്ലപ്പെട്ടു.

വീടിനു മുന്‍പിലെ വലിയ മരത്തില്‍ വിളക്കുകള്‍ തൂങ്ങിയിരുന്നു. ഈ വിളക്കുകളില്‍ നിന്ന് മരത്തിന് തീ പിടിക്കുകയും പിന്നീട് വീട്ടിലേക്ക് തീ പടര്‍ന്നു പിടിക്കുകയുമായിരുന്നു. പുലര്‍ച്ചെ 1.20ഓടെയാണ് തീപിടുത്തമുണ്ടായത്. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എറിക്കും മക്കളും അതി ദാരുണമായി മരണപ്പെടുകയായിരുന്നു. എറികിന്റെ ഭാര്യയും മൂത്ത മകനും അപകടം കൂടാതെ രക്ഷപ്പെട്ടു. എറികിന്റെ വീടും അതിനോട് ചേര്‍ന്നുള്ള മറ്റു രണ്ടു വീടുകളും തീപിടുത്തത്തില്‍ കത്തി നശിച്ചു. അതേസമയം തീപിടുത്തത്തില്‍ മറ്റാര്‍ക്കും പരുക്കില്ലെന്ന് ക്വാക്കര്‍ടൗണ്‍ പോലീസ് മേധാവി സ്‌കോട്ട് മക്ലെറി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here