ട്രാഫിക് ചെക്കിംഗിനിടെ വാഹനത്തിനകത്ത് വെട്ടിയെടുത്ത തല കണ്ട് ഞെട്ടി പോലീസ്. കഴിഞ്ഞ ദിവസം ട്രാഫിക് പരിശോധനയുടെ ഭാഗമായി ലാസ് വെഗാസിലെ പോലീസ് എല്ലാ വാഹനങ്ങളും നിര്‍ത്തി ചെക്ക് ചെയ്താണ് കടത്തി വിട്ടിരുന്നത്. ഇതുപ്രകാരം ഒരു ട്രക്ക് പരിശോധിച്ചപ്പോഴാണ് പോലീസ് ഞെട്ടിപ്പോയത്. മനുഷ്യന്റെ വെട്ടിയെടുത്ത തലയാണ് ട്രക്കിന്റെ ഉള്ളില്‍ കണ്ടത്.

വ്യാഴാഴ്ച റിയോ ഓള്‍-സ്യൂട്ട് ഹോട്ടല്‍ & കാസിനോയ്ക്ക് സമീപത്താണ് ട്രാഫിക് പോലീസ് പരിശോധന നടത്തിയത്. 57 കാരനായ എറിക് ഹോളണ്ട് എന്നയാള്‍ ഓടിച്ച ട്രക്കാണ് പോലീസ് പരിശോധിച്ചത്. വാഹനത്തിനകം പരിശോധിച്ചപ്പോള്‍ അവിടെ ബെഡ് കണ്ടതോടെ അസ്വാഭാവികത തോന്നിയ പോലീസ് അതിന്റെ അടിഭാഗം പരിശോധിക്കുകയായിരുന്നു.

പരിശോധനയില്‍ ഉള്ളില്‍ കൂളറുകള്‍ കണ്ടെത്തി. ഈ കൂളറുകള്‍ തുറന്നുനോക്കിയ പോലീസ് ഞെട്ടിപ്പോയി. ഇതിനകത്ത് നിറയെ മനുഷ്യ ശരീരാവശിഷ്ടങ്ങളായിരുന്നു. ഒരാളുടെ വെട്ടിയെടുത്ത തലയും ഇതിനകത്ത് ഉണ്ടായിരുന്നു. കൊല്ലപ്പെട്ട ആളാരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ട്രക്കില്‍ നിന്ന് കണ്ടെത്തിയ മറ്റ് ശരീരാവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല.

ഹോളണ്ടിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ തിങ്കളാഴ്ച ലാസ് വെഗാസ് കോടതിയില്‍ ഹാജരാക്കും. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here