അമേരിക്കയുടെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ എലിസബത്ത് കാര്‍ നാല്‍പതാം വയസ്സിലേക്ക്. 1981 ഡിസംബര്‍ 28-ന് രാജ്യത്തെ ആദ്യത്തെ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴി ജനിച്ച കുട്ടിയാണ് ഇന്ന് നാല്‍പതാം വയസ്സിലേക്ക് കടന്നിരിക്കുന്ന എലിസബത്ത്. ഏഴു വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കൊപ്പമാണ് സ്വന്തം ജനനത്തിന്റെ ഡോക്യുമെന്ററി എലിസബത്ത് കണ്ടത്.

അധ്യാപികയായ ജൂഡിത്തും എഞ്ചിനീയറായ റോജര്‍ കാറുമാണ് എലിസബത്തിന്റെ മാതാപിതാക്കള്‍. ജൂഡിത്ത് പലതവണ ഗര്‍ഭിണിയായെങ്കിലും അതെല്ലാം അബോര്‍ഷനായിപ്പോയ സാഹചര്യത്തിലാണ് ദമ്പതികള്‍ ഒരു കുഞ്ഞിനെ സ്വന്തമാക്കാനുള്ള അന്വേഷണം ആരംഭിച്ചത്. ഫെര്‍ട്ടിലിറ്റി സയന്‍സിനെ കുറിച്ച് കുറച്ച് അറിവുണ്ടായിരുന്ന ജൂഡിയുടെ ഡോക്ടറാണ് ഐവിഎഫ് പരീക്ഷിക്കാന്‍ ദമ്പതികളോട് നിര്‍ദ്ദേശിച്ചത്. ഇതേത്തുടര്‍ന്ന് ഐവിഎഫ് നിയമവിരുദ്ധമായ മസാച്യുസെറ്റ്‌സില്‍ നിന്ന് കുഞ്ഞിനെ സ്വന്തമാക്കുന്നതിനായി ദമ്പതികള്‍ വിര്‍ജീനിയയിലേക്ക് പറന്നു.

1978-ല്‍ യുകെയില്‍ ടെസ്റ്റ്ട്യൂബ് ശിശുവുണ്ടായെന്ന വാര്‍ത്ത ഇവരെ ആകര്‍ഷിച്ചിരുന്നു. ആശുപത്രി ബില്ലുകള്‍ക്കായി യുവ ദമ്പതികള്‍ ഏകദേശം 5,000 ഡോളറാണ് ചെലവഴിച്ചത്. ‘എന്റെ മാതാപിതാക്കള്‍ക്ക് എന്റെ കാര്യം മറച്ചുവെച്ച് രഹസ്യമായി തുടരാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ അവര്‍ക്ക് ഒരു സാധാരണ ജീവിതം നയിക്കാന്‍ കഴിയും. എന്നാല്‍ ഇത് ഒരു ഓപ്ഷനാണെന്നും ഞാന്‍ സാധാരണ കുഞ്ഞും ആരോഗ്യവതിയും ആണെന്ന് ആളുകള്‍ അറിയണമെന്ന് അവര്‍ ആഗ്രഹിച്ചു. വന്ധ്യത മൂലം വിഷമിക്കുന്ന ആളുകള്‍ക്ക് ഇത് ആശ്വാസമാകുമെന്ന് അവര്‍ കരുതി. എലിസബത്ത് പറഞ്ഞു.

ഇപ്പോള്‍ നാല്‍പതാം വയസ്സിലേക്ക് കടന്നിരിക്കുകയാണ് എലിസബത്ത്. ഒരു കുട്ടിയെ ലോകത്തിലേക്ക് കൊണ്ടുവരാനും ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിനും ഇപ്പോള്‍ നിരവധി വ്യത്യസ്ത പാതകളുണ്ട്, നിങ്ങളുടെ കുടുംബം എന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള തീരുമാനം നിങ്ങളുടേത് മാത്രമാണ് എന്നും എലിസബത്ത് പറയുന്നു. തന്റെ നാല്‍പതാം ജന്മദിനത്തില്‍ ദേശീയ വന്ധ്യതാ അസോസിയേഷനായ 40,000 ഡോളര്‍ സമാഹരിക്കാനാണ് എലിസബത്തിന്റെ ലക്ഷ്യം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here