പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ കോവിഡ് വ്യാപനം റെക്കാര്‍ഡ് തലത്തിലേക്കുയരുന്നതിനിടയിലും ഒമിക്രോണ്‍ വ്യാപനം ശക്തപ്പെടുന്നതിനിടയിലും, വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനവുമായി പ്രസിഡന്റ് ജൊ ബൈഡന്‍. പല സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റുകളും വെര്‍ച്വല്‍ പഠനത്തിലേക്കു മടങ്ങുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പുതിയ തീരുമാനം.

ഫെഡറല്‍ റിലീഫ് ഫണ്ടു ഉപയോഗിച്ചു വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ ലോക്കല്‍ ലീഡേഴ്‌സും, സ്‌ക്കൂളധികൃതരും അടിയന്തിരമായി സ്വീകരിക്കണമെന്ന് ഡിസംബര്‍ 4 ചൊവ്വാഴ്ച ബൈഡന്‍ നിര്‍ദ്ദേശിച്ചു. ഒമിക്രോണ്‍ മുന്‍ വേരിയന്റുകളെ അപേക്ഷിച്ചു ഗുരുതരമല്ലെന്നാണ് വിശ്വാസമെന്നും, നമ്മുടെ കുട്ടികള്‍ കൂടുതല്‍ സുരക്ഷിതരാകുക വിദ്യാലയങ്ങളിലാണെന്നും ബൈഡന്‍ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ പറയുന്നു.

അതുകൊണ്ടുതന്നെയാണ് സ്‌ക്കൂള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതെന്നും ബൈഡന്‍ കൂട്ടി ചേര്‍ത്തു. 130 ബില്യണ്‍ ഡോളറാണ് അമേരിക്കന്‍ റസ്‌ക്യൂ പ്ലാനിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്കും, പ്രാദേശിക ഗവണ്‍മെന്റുകള്‍ക്കും വിതരണം ചെയ്തിരിക്കുന്നത്.
12നും 15നും ഇടയിലുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ തീരുമാനം ഉടന്‍ നടപ്പാക്കുമെന്നും ബൈഡന്‍ ഉറപ്പു നല്‍കി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here