പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ കോവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും ക്വാറന്റൈന്‍ ടൈം തീരുന്നതു വരെ വീട്ടില്‍ വെച്ച് വെര്‍ച്വലായി പ്രധാന മീറ്റിംഗുകള്‍ അറ്റന്‍ഡ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ദിവസത്തേക്ക് വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യുമെന്ന് ഓസ്റ്റിന്‍ അറിയിച്ചു.

രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പ് ഓസ്റ്റിന്‍ പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒക്‌ടോബര്‍ ആദ്യ വാരം അദ്ദേഹം കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്നു. അതിനാല്‍ത്തന്നെ രോഗം മൂലമുള്ള ബുദ്ധിമുട്ടുകള്‍ കുറവാണെന്ന് ഓസ്റ്റിന്‍ അറിയിച്ചു. ഓസ്റ്റിനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥരോട് കോവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here