രക്താര്‍ബുദത്തെ അതിജീവിച്ച 82 കാരി കോവിഡ് ബാധിച്ച് മരിച്ചു. ഒഹയോ നിവാസി ബാര്‍ബ് ബാര്‍ട്ടോലോവിച്ചാണ് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ടത്. കോവിഡുമായി ബന്ധപ്പെട്ട് കൃത്യമായ മുന്‍കരുതലുകളും അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചിട്ടുള്ള വ്യക്തിയാണ് ബാര്‍ബ് ബാര്‍ട്ടോലോവിച്ച്.

വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ വെച്ച് കാര്‍ഡ് കളിക്കാന്‍ സുഹൃത്തുക്കളുമായി ഒരുമിച്ചിരിക്കുന്ന സമയത്ത് നിങ്ങളെല്ലാവരും വാക്‌സിന്‍ സ്വീകരിച്ചതാണോ എന്ന് ചോദിച്ച് അതേയെന്ന് ഉറപ്പു വരുത്തുമായിരുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ ഒരാള്‍ കോവിഡ് പോസിറ്റീവായിരുന്നു. ഇക്കാര്യം മറച്ചുവെച്ച് വീട്ടില്‍ വന്നതിനെത്തുടര്‍ന്നാണ് ബാര്‍ബ് ബാര്‍ട്ടോലോവിച്ചിന് അസുഖം പിടിപെട്ടതെന്ന് കുടുംബം ആരോപിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here