അഞ്ച് കുട്ടികളുടെ അമ്മയായ യുവതിക്ക് ജന്മദിനാഘോഷത്തിനിടെ ദാരുണാന്ത്യം. 29 കാരിയായ ഹെതര്‍ ഗാര്‍സിയയാണ് കഴിഞ്ഞ ദിവസം അതിദാരുണമായി മരണപ്പെട്ടത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മുപ്പതാം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഭാര്യയുടെ ജന്മദിനം പ്രമാണിച്ച് ലോസ്ആഞ്ചലസില്‍ ഗാര്‍സിയയുടെ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കായി വിരുന്നൊരുക്കിയിരുന്നു.

സുഹൃത്തുക്കളും കുടുംബാംഗങ്ങളും കയറിയ ബസില്‍ വെച്ചാണ് ഗാര്‍സിയയ്ക്ക് അപകടമുണ്ടായത്. പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഗാര്‍സിയ. പെട്ടന്ന് കാല്‍ വഴുതിയ ഗാര്‍സിയ ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. ആ സമയം അതുവഴി വന്ന വാഹനം യുവതിയെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു.

ഗാര്‍സിയ സന്തോഷത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുകയായിരുന്നു. ആ സമയത്ത് എങ്ങനെയാണ് ബസിന്റെ വാതില്‍ തുറന്നതെന്ന് അറിയില്ല. അതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഗാര്‍സിയയുടെ സഹോദരന്‍ ജുവാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവളുടെ സന്തോഷത്തിനു വേണ്ടി ഞാന്‍ ഒരുക്കിയ നല്ല രാത്രി ഞങ്ങളുടെ ജീവിതത്തിന്റെ ദാരുണമായ അന്ത്യമായി മാറിയെന്ന് ഗാര്‍സിയയുടെ ഭര്‍ത്താവ് റാഫേല്‍ കോറല്‍ പറഞ്ഞു.

അവള്‍ എനിക്കും കുടുംബത്തിനും എല്ലാമായിരുന്നു. എന്റെ ഏറ്റവും നല്ല സ്‌നേഹിതയായിരുന്നു. ഇനി ഞങ്ങളുടെ അഞ്ച് കുട്ടികള്‍ക്ക് അച്ഛനും അമ്മയും ഞാന്‍ മാത്രമാണ് എന്നും കോറല്‍ പറഞ്ഞു. ഒരു വയസ്സിനും പത്ത് വയസ്സിനും ഇടയില്‍ പ്രായമുള്ള അഞ്ച് കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here