കടുത്ത തണുപ്പില്‍ കുഞ്ഞിനെ കാറില്‍ തനിച്ചാക്കി ഷോപ്പിംഗ് നടത്തിയ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. ലോംഗ് ഐലന്‍ഡിലെ ദമ്പതികളായ പോള്‍ ആല്‍ബിനഗോര്‍ട്ട, നതാലിയ പാസ്‌ക്വല്‍ എന്നിവരാണ് അറസ്റ്റിലായത്. 34കാരനായ പോളും 22കാരിയായ നതാലിയയും ബേഷോറിലെ സണ്‍റൈസ് ഹൈവേയിലെ ടാര്‍ഗെറ്റിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് തങ്ങളുടെ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഷോപ്പിംഗിനായി പോവുകയായിരുന്നു.

കുഞ്ഞിനെ കാറിനകത്തിരുത്തി കാര്‍ ലോക്ക് ചെയ്ത ശേഷമാണ് ഇരുവരും ഷോപ്പിംഗിന് പോയത്. ശരീരം മരവിച്ചു പോകുന്ന അതികഠിനമായ തണുപ്പിലാണ് ദമ്പതികള്‍ കുഞ്ഞിനെ കാറിനകത്ത് തനിച്ചാക്കി പുറത്ത് പോയത്. വൈകുന്നേരത്തോടെ പാര്‍ക്ക് ചെയത് കാറിനകത്ത് ഒരു ചെറിയ കുട്ടി തനിയെ ഉള്ളതായി പോലീസിന് ഒരു സന്ദേശം ലഭിക്കുകയായിരുന്നു.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ കണ്ടു. കടുത്ത തണുപ്പായിരുന്നുവെങ്കിലും കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെന്ന് പോലീസ് ്‌റിയിച്ചു. പോലീസ് എത്തി പത്ത് മിനുട്ടിനു ശേഷമാണ് കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്തെത്തുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവില്‍ ഇരുവരെയും അറസ്റ്റ് ചെയ്തു. കുട്ടിയെ നിരീക്ഷണത്തിനായി വെസ്റ്റ് ഇസ്ലിപ്പിലെ ഗുഡ് സമരിറ്റന്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി.

കുട്ടിയെ ദമ്പതികളുടെ ബന്ധുക്കളിലൊരാള്‍ക്ക് വിട്ടു നല്‍കി. സംഭവത്തെക്കുറിച്ച് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസിനെ അറിയിച്ചതായി പോലീസ് പറഞ്ഞു. കുട്ടിയുടെ ക്ഷേമം അപകടത്തിലാക്കിയതിന് ആല്‍ബിനഗോര്‍ട്ടയ്ക്കും പാസ്‌കവലിനുമെതിരെ കേസെടുത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here