യുഎഇയുടെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡന്റ് കെന്നത് എഫ് മക്കന്‍സി. മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ യുഎഇയുടെ നിലവിലെ സംവിധാനങ്ങള്‍ തന്നെ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അവ കൂടുതല്‍ മെച്ചപ്പെടുത്താനാണ് അമേരിക്കയുടെ ശ്രമം.

ഡ്രോണുകള്‍ വിക്ഷേപിക്കുന്നതിന് മുമ്പ് തന്നെ ഉറവിടം തിരിച്ചറിയാനും നശിപ്പിക്കാനും കഴിയുന്ന തരം പ്രതിരോധ സംവിധാനമാണ് ഒരുക്കുന്നതെന്നും മെക്കന്‍സി പറഞ്ഞു. യുഎസ്എസ് കോള്‍ എന്ന പേരില്‍ മികച്ച ബാലിസ്ററ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക എത്തിച്ചിട്ടുണ്ടെന്നും കടലിലൂടെ യുഎഇ സേനയുമായി സഹകരിച്ച് താന്‍ നേരിട്ട് തന്നെ നിരീക്ഷണം നടത്തുന്നുണ്ടെന്നും മെക്കന്‍സി വ്യക്തമാക്കി.

അടുത്ത ആഴ്ചക്കുള്ളില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫൈറ്റര്‍ ജെറ്റുകളില്‍ ഒന്നായ എഫ് 22 വിമാനങ്ങള്‍ യുഎഇയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡന്റ് കെന്നത് എഫ് മക്കന്‍സിയുടെ യുഎഇ സന്ദര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here