കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഐഎസ്ഐഎസ് കെ ഭീകരന്‍ സനൗള്ള ഗഫാരിയുടെ തലയ്ക്ക് പത്ത് മില്യണ്‍ ഡോളര്‍ വിലയിട്ട് അമേരിക്ക. 158 പേരുടെ മരണത്തിനിടയാക്കിയ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് പത്ത് മില്യണ്‍ ഡോളര്‍ നല്‍കുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്.

1994 ല്‍ അഫ്ഗാനില്‍ ജനിച്ച ഗഫാരി ഇപ്പോള്‍ ഐഎസ്ഐഎസ്- കെയുടെ തലവനാണ്. 2020 ജൂണിലാണ് ഇയാളെ ഭീകര സംഘടനയുടെ തലവനായി നിയമിച്ചത്. അഫ്ഗാനില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് ഇയാളുടെ നേതൃത്വത്തിലാണ്. കാബൂള്‍ വിമാനത്താവളത്തില്‍ നടത്തിയ ആക്രമണത്തില്‍ 13 യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 185 പേരാണ് കൊല്ലപ്പെട്ടത്.

സിഗ്‌നല്‍, ടെലഗ്രാം, വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെയും വിവരം നല്‍കാം. 2021 ഓഗസ്റ്റ് 26 ന് കാബൂള്‍ വിമാനത്താവളത്തില്‍ ആക്രമണം നടത്തിയവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്കും പ്രതിഫലം ലഭിക്കുമെന്നും ഭരണകൂടം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here