തെരുവില്‍ കഴിയുന്ന ഭവനരഹിതരെ വെടിവെച്ചു കൊന്ന് അജ്ഞാത കൊലയാളി. ന്യൂയോര്‍ക്ക് സിറ്റി, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളിലാണ് അജ്ഞാതനായ കൊലയാളി കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ചോളമാളുകളെ ക്രൂരമായി വെടിവെച്ചു കൊന്നത്.

ഇതേത്തുടര്‍ന്ന് തെരുവിലുറങ്ങുന്ന ഭവനരഹിതരായ ആളുകളോട് സ്ഥലത്ത് നിന്ന് മാറാന്‍ മേയര്‍മാര്‍ അഭ്യര്‍ത്ഥിച്ചു. ഭവനരഹിതരായ വ്യക്തികളുമായി സജീവമായി ഇടപഴകാനും ആരോഗ്യപരിശോധനകള്‍ നടത്താനും ഷെല്‍ട്ടര്‍ സേവനങ്ങള്‍ നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here