ഷിക്കാഗോ: 125 റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ പങ്കാളിത്തത്തോടുകൂടി മാര്‍ച്ച് അഞ്ചിന് ശനിയാഴ്ച നടത്തപ്പെട്ട മാര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ നടത്തിപ്പിലും, വിഷയങ്ങളുടെ അവതരണത്തിലും ഉന്നത നിലവാരം പുലര്‍ത്തി.

കുക്ക് കൗണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ സിസ്റ്റം എക്‌സിക്യൂട്ടീവ് നേഴ്‌സിംഗ് ഡയറക്ടര്‍ ആഗ്‌നസ് തേരാടി, ഗ്ലാസ്‌കോ സ്മിത്ത് ക്ലൈന്‍ റീജീണല്‍ ഡയറക്ടര്‍ സ്റ്റെയ്‌സി ഓസ്റ്റ്മയര്‍, സ്വീഡീഷ് കവനന്റ് ഹോസ്പിറ്റല്‍ നേഴ്‌സിംഗ് ഡയറക്ടര്‍ ഡോ. അജിമോള്‍ ലൂക്കോസ് പുത്തന്‍പുരയില്‍, അമിതാ ബോളിംഗ് ബ്രൂക്ക് ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് സര്‍ജന്‍ ജോ. എം. ജോര്‍ജ്, യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി നിയോനെറ്റോളജി വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ഹര്‍ജിത് അനന്തകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രഗത്ഭരായ പ്രഭാഷകരാണ് സെമിനാറില്‍ ക്ലാസുകള്‍ നയിച്ചത്.

രോഗനിര്‍ണ്ണയത്തിലും ചികിത്സാരീതിയിലും കൈവരിച്ച സാങ്കേതിക പുരോഗതി,. വൈദ്യശാസ്ത്ര രംഗത്ത് അനുദിനം ഏര്‍പ്പെടുത്തപ്പെടുന്ന പുതിയ നിയന്ത്രണങ്ങളും, നിയമങ്ങളും, രോഗികളോട് പുലര്‍ത്തേണ്ട മാനുഷികവും കാരുണ്യപൂര്‍വ്വവുമായ സമീപനം, തൊഴിലിനോട് കാട്ടേണ്ട തികഞ്ഞ ആത്മാര്‍ത്ഥത എന്നിവയെല്ലാം സെമിനാറില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു.

രാവിലെ 7.30-നു രജിസ്‌ട്രേഷനോടുകൂടി ആരംഭിച്ച സെമിനാര്‍ ഉച്ചകഴിഞ്ഞ് 2.30 വരെ തുടര്‍ന്നു. വൈസ് പ്രസിഡന്റ് ഷാജന്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ജെയ്‌മോന്‍ സ്കറിയ, ട്രഷറര്‍ ഷാജ മാത്യു, ജോയിന്റ് ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളില്‍, ഉപദേശക സമിതി അംഗങ്ങളായ വിജയന്‍ വിന്‍സെന്റ്, സാം തുണ്ടിയില്‍ എന്നിവര്‍ രജിസ്‌ട്രേഷന്റെ ചുമതല വഹിച്ചു. പ്രസിഡന്റ് യേശുദാസ് ജോര്‍ജ് സെമിനാറില്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി റോയി ചേലമലയില്‍, മുന്‍ പ്രസിഡന്റ് ടോം കാലായില്‍, എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സായ റെജിമോന്‍ ജേക്കബ്, സനീഷ് ജോര്‍ജ് എന്നിവര്‍ പ്രഭാഷകരെ സദസിന് പരിചയപ്പെടുത്തി.

ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോണ്‍ ചിറയില്‍, പി.ആര്‍.ഒ ജോര്‍ജ് ഒറ്റപ്ലാക്കില്‍, ഓഡിറ്റര്‍ മാക്‌സ് ജോയി, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍ എന്നിവര്‍ സെമിനാറിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കി. സ്റ്റാഫിംഗ് ഏജന്‍സി പള്‍മണറി എക്‌സ്‌ചേഞ്ച്, വാല്യു മെഡ് എന്നീ സ്ഥാപനങ്ങള്‍ സെമിനാര്‍ സ്‌പോണ്‍സര്‍ ചെയ്തു. ഈവര്‍ഷത്തെ അടുത്ത സെമിനാര്‍ സെപ്റ്റംബര്‍ 17-നും, മാര്‍ക്ക് പിക്‌നിക്ക് ജൂണ്‍ പതിനൊന്നിനും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here