പി പി ചെറിയാന്‍

ഒഹായൊ: ഒഹായൊ യു.എസ്. സെനറ്റ് സീറ്റിലേക്ക് ട്രമ്പിന്റെ പിന്തുണയോടെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ മത്സരിച്ച ജെ.ഡി. വാന്‍സിന്(37) വന്‍ വിജയം. മെയ് 3 ചൊവ്വാഴ്ച നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ മത്സരിച്ച ശക്തരായ സ്ഥാനാര്‍ത്ഥികളാണ് വാന്‍സിന്റെ മുമ്പില്‍ പരാജയം സമ്മതിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രമ്പിന്റെ സ്വാധീനത്തിന് ഒരു ഉലച്ചിലും തട്ടിയിട്ടില്ലാ എന്നതാണ് ഒഹായൊ തിരഞ്ഞെടുപ്പുഫലം ചൂണ്ടികാണിക്കുന്നത്.

ആരംഭത്തില്‍ ട്രമ്പിന്റെ വിമര്‍ശകനായിരുന്ന വാന്‍സ്(37) പിന്നീട് ട്രമ്പിന്റെ അനുകൂലിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് ട്രമ്പ് വാന്‍സിനെ ഒഹായൊ സെനറ്റ് സീറ്റിലേക്ക് എന്‍ഡോഴ്‌സ് ചെയ്തത്. വാന്‍സിനെ മാര്‍ജോരി ടെയലര്‍ ഗ്രീനം പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഒഹായോ ഡമോക്രാറ്റ് പ്രൈമറിയില്‍ റ്റിംയെല്‍ ത്രികോണമത്സരത്തില്‍ ഒഹായൊ സെനറ്റ് സീറ്റിലേക്ക് മത്സരിക്കുന്നതിനുള്ള യോഗ്യത നേടി. പൊതു തിരഞ്ഞെടുപ്പില്‍ (മിഡ്‌ടേം) റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജെ.ഡി.വാന്‍സും, റ്റിം റെയനുമായിരിക്കും ഏറ്റുമുട്ടുക. ഇന്ത്യന്‍ അമേരിക്കന്‍ ഉഷ ചിലകുറിയാണ് ജെ.ഡി. വാന്‍സിന്റെ ഭാര്യ.

 

LEAVE A REPLY

Please enter your comment!
Please enter your name here