ഡാളസ്: നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനം മുപ്പതാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 20 മുതല്‍ 23 വരെ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിച്ചുവരുന്നു.

ഭദ്രാസന മെത്രാപ്പോലിത്തായും പാത്രിയര്‍ക്കല്‍ വികാരിയുമായ യല്‍ദോ മോര്‍ തീത്തോസിന്റെ മേല്‍നോട്ടത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതായി ഭദ്രാസന സെക്രട്ടറി ഫാ. ഗീവര്‍ഗീസ് ജേക്കബ് അറിയിച്ചു.

പ്രോഗ്രാമുകള്‍, ധ്യാന യോഗങ്ങള്‍, ചര്‍ച്ചാ വേദികള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ തുടങ്ങിയ വിവിധ പരിപാടികളോടെ നടത്തുന്ന കുടുംബമേളയുടെ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായി കൗണ്‍സില്‍ അംഗം ജോജി കാവനാല്‍, ഡോ. ടി.വി. ജോണ്‍ എന്നിവരെ തെരഞ്ഞെടുത്തു.

ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളില്‍ നടന്ന രജിസ്‌ട്രേഷന്‍ കിക്ക് ഓഫിലൂടെ ഒട്ടനവധി സഭാംഗങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായും യല്‍ദോ മോര്‍ തീത്തോസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here