പി.പി. ചെറിയാന്‍
 
കൊപ്പെല്‍(ഡാളസ്): ബിജു മാത്യുവിനെ കൊപ്പെല്‍ സിറ്റി പ്രോടെം മേയറായി തിരഞ്ഞെടുത്തു.മേയ് 24 ചൊവാഴ്ച സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രോടെം മേയറായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.  ഒരു വർഷത്തേക്കാണ് കാലാവധി .ബിജുവിനെ ഐക്യകണ്ടേനെയാണ് സിറ്റി കൗൺസിൽ  പ്രോടെം മേയറായി തിരഞ്ഞെടുത്തത് .മെയ് 5 നു സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ബിജു മാത്യു അട്ടിമറി വിജയം നേടിയിരുന്നു.കോപ്പല്‍ സിറ്റി കൗണ്‍സിൽ അംഗം,പ്രോടെം മേയർ തുടങ്ങിയ സ്ഥാനങ്ങളിലേക്കു  തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലായളിയാണ് ബിജു മാത്യു.
 
41,000 ജനസംഖ്യയുള്ള സിറ്റിയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ബിജു സജ്ജീവ സാന്നിധ്യമാണ്. സിറ്റി കൗണ്‍സിലിന്റെ വിവിധ കമ്മിറ്റികളില്‍ ബിജു അംഗമായിരുന്നു. അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് കാല്‍ നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബിജു അടിയുറച്ച ധാര്‍മ്മികതയുടെ അര്‍പ്പണ ബോധവും, സേവന മനസ്ഥിതിയും വച്ചു പുലര്‍ത്തുന്ന വ്യക്തിത്വത്തിനുടമയാണ്.
 
ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തരബിരുദം നേടിയ ബിജു ഇരുപതു വര്‍ഷമായി ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ ഷിജി ഫിസിഷ്യന്‍ അസിസ്റ്റന്റാണ്. മൂന്ന് ആണ്‍മക്കളും ഉണ്ട്. ബിജുവിന്റെ പ്രോടെം പദവി  ഇന്ത്യന്‍ സമൂഹത്തിനും, പ്രത്യേകം മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്(ഫാര്‍മേഴ്‌സി ബ്രാഞ്ച്) അംഗം കൂടിയാണ് ബിജു.

LEAVE A REPLY

Please enter your comment!
Please enter your name here