Thursday, June 1, 2023
spot_img
Homeന്യൂസ്‌അമേരിക്ക"ഇന്റേൺഷിപ് എങ്ങനെ നേടാം" കീൻ (KEAN) സെമിനാർ സംഘടിപ്പിക്കുന്നു

“ഇന്റേൺഷിപ് എങ്ങനെ നേടാം” കീൻ (KEAN) സെമിനാർ സംഘടിപ്പിക്കുന്നു

-

ഫിലിപ്പോസ് ഫിലിപ്പ് (പി ആർ ഒ )

ന്യൂ യോർക്ക് : നോർത്ത് ഈസ്റ്റ് അമേരിക്കയിലെ ഗ്രാജുവേറ്റ് എൻജിനീയേഴ്സിന്റെ സംഘടന ആയ കേരളാ എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KEAN) ആഭിമുഖ്യത്തിൽ ഒക്ടോബർ ആറ് വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് “INTERNSHIP TOOL KIT” എന്ന വെബിനാർ നടത്തുന്നു. ഇതിലൂടെ ഇന്റേൺഷിപ്പ് നേടാൻ എങ്ങനെ തയ്യാറെടുക്കണം , പുതിയ ജോലികൾ എങ്ങനെ നേടാം, ബയോഡാറ്റാ തയ്യാറാക്കുന്നത് എങ്ങനെ ? , ഇന്റർവ്യൂ സ്‌കിൽസ്, Linkdin / Networking തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ വിവരങ്ങൾ ലഭിക്കാൻ സാധിക്കും. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന സെമിനാറിലേക്ക് താല്പര്യമുള്ള കുട്ടികളും ഉദ്യോഗാർത്ഥികളും കൃത്യസമയത്തു തന്നെ താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലോഗിൻ ചെയ്യുക. ന്യൂ ജേഴ്സിയിലുള്ള വേറിസ്‌ക് അനാലിറ്റിക്സിലെ ജൂലിയനാ ഡെലിയ, ഫെലീഷ്യ ഫ്ലെറ്റ്മാൻ എന്നിവർ ആണ് സെമിനാർ നയിക്കുന്നത്.

http://evite.me/8JD5FdmJe1

https://us02web.zoom.us/j/5316611899?pwd=d1c3eDZwR2E2MFQweTNSeEhaWVp2Zz09

കൂടുതൽ വിവരങ്ങൾക്ക്

ഷാജി കുര്യാക്കോസ് (പ്രസിഡന്റ്) – 845 321 9015
ഷിജി മാത്യു (സെക്രട്ടറി) – 973 757 3114
ലിന്റോ മാത്യു – 516 286 4633
രഞ്ജിത്ത് പിള്ള – 201 294 6368

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: