സൗത്ത്‌ലേക്ക്∙ ഇന്ത്യൻ അമേരിക്കൻ ദമ്പതികളായ അനിൽ കാരബന്ദ, നീത കാരബന്ദ എന്നിവരെ സൗത്ത് ലേക്കിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിൽ സന്ദർശനത്തിനെത്തിയ കുടുംബാംഗമാണ് ദമ്പതികൾ ബെഡ്റൂമിൽ മരിച്ചു കിടക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്

ടറന്റ് കൗണ്ടി മെഡിക്കൽ എക്സാമിനറാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ വിവരം മാധ്യമങ്ങൾക്ക് നൽകിയത്. നീതയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അനിൽ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രഥമ നിഗമനം. ഈ കേസിൽ മറ്റാരെയും സംശയിക്കുന്നില്ലെന്നും എന്ന് പൊലീസ് വ്യക്തമാക്കി. 2013 നുശേഷം ഈ സിറ്റിയിൽ നടക്കുന്ന ആദ്യ സംഭവമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. കൂടുതൽ അന്വേഷണം നടന്നുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here