ന്യൂജഴ്സി∙ കേരളാ കൾച്ചറൽ ഫോറത്തിന്റെ ഫാമിലി നൈറ്റിനോടനുബന്ധിച്ച് കേരളാ സാനിട്ടേഷൻ സംരംഭത്തിന് തുടക്കംകുറിച്ചു. തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി കേരളാ കൾച്ചറൽ ഫോറത്തിന്റേയും, എല്ലാ മലയാളി സംഘടനകളുടേയും ഭാരവാഹികളുടെ സാന്നിധ്യത്തിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ മാധവൻ നായരിൽ നിന്നും ചെക്ക് സ്വീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.

കേരളാ കൾച്ചറൽ ഫോറം പ്രസിഡന്റ് ദാസ് കണ്ണംകുഴിയിൽ, സെക്രട്ടറി ദേവസി പാലാട്ടി, ട്രഷറർ ആൻഡ് പേട്രൻ ടി.എസ് ചാക്കോ, കോർഡിനേറ്റർ ഡോ. ജോജി ചെറിയാൻ എന്നിവർ നേതൃത്വം നൽകി. ജെംസൺ കുര്യാക്കോസിന്റെ പ്രാർത്ഥനാഗാനത്തിനുശേഷം സെക്രട്ടറി ദേവസി പാലാട്ടി നാളിതുവരെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സ്വാഗത പ്രസംഗത്തിൽ പ്രസിഡന്റ് ദാസ് കണ്ണംകുഴിയിൽ വിശിഷ്ടാതിഥികളെ സദസിന് പരിചയപ്പെടുത്തി.

കേരളത്തിലെ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലുമുള്ള സാനിട്ടേഷന്റെ പരിമിതികളെക്കുറിച്ചും, പ്രാവാസികളായ നമുക്ക് അതിനായി എന്തെങ്കിലും ചെയ്വേണ്ട തിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.

ഈ സംരംഭത്തിന് മുൻകൈ എടുത്ത ഡോ. ജോജി ചെറിയാനെ കേരളാ കൾച്ചറൽ ഫോറത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി കേരളാ സാനിട്ടേഷൻ ഇനിഷ്യേറ്റീവിന്റെ കോർഡിനേറ്ററായി തിരഞ്ഞെടുത്ത വിവരം അറിയിച്ചുകൊണ്ടു സദസിന് പരിചയപ്പെടുത്തി. തുടർന്ന് ഡോ. ജോജി ചെറിയാൻ കേരള സാനിട്ടേഷൻ ഇനിഷ്യേറ്റീവ് എന്താണെന്നു വളരെ വിശദമായി സംസാരിച്ചു.

സുരക്ഷിതമല്ലാത്തതും ശുചിത്വമില്ലാത്തതുമായ ടോയ്ലെറ്റുകൾ മൂലം സ്കൂൾ-കോളജ് വിദ്യാർത്ഥിനീ-വിദ്യാർത്ഥികളിൽ ഉണ്ട ാകുന്ന കിഡ്നി സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയും ശാസ്ത്രീയമായി പ്രതിപാദിച്ചു. അമേരിക്കയിലുള്ള എല്ലാ പ്രവാസി മലയാളികളും ഈ പദ്ധതിയിൽ പങ്കുചേർന്ന് കേരളത്തിലെ വളരുന്ന തലമുറയ്ക്ക് അവബോധം നൽകാനും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ട സഹായം നൽകണമെന്നും അഭ്യർത്ഥിച്ചു.

ഈ സംരംഭത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ keralaculturalforumnj@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്ന് താത്പര്യപ്പെടുന്നു.

തുടർന്ന് ടി.എസ് ചാക്കോ സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് എല്ലാ മലയാളികളേയും ഒരു കുടക്കീഴിൽ അണിനിരത്തുവാൻ രൂപംകൊണ്ട ഫോറത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും, ഇതിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ യുവതലമുറയെ ആഹ്വാനം ചെയ്തു.

തുടർന്ന് പ്രമുഖ നേതാക്കളായ പോൾ കറുകപ്പള്ളി, ലീല മാരേട്ട്, ഫിലിപ്പോസ് ഫിലിപ്പ്, ലൈസി അലക്സ്, മാധവൻ നായർ, സുധാകര മേനോൻ, ജിനു തര്യൻ, സജിമോൻ ആന്റണി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അതിനുശേഷം നടന്ന കലാപരിപാടകളിൽ നോർത്ത് അമേരിക്കയിലെ ഗായകരായ തഹ്സീൻ, ശബരീനാഥ്, ജെംസൺ കുര്യാക്കോസ്, അലക്സാണ്ടർ എന്നിവർ ചേർന്ന് നടത്തിയ ഗാനമേള സദസിനെ വിസ്മയഭരിതരാക്കി. ബിന്ദ്യാ പ്രസാദിന്റെ നേതൃത്വത്തിൽ അരങ്ങേറിയ നൃത്തങ്ങൾ പരിപാടികൾക്ക് മാറ്റുകൂട്ടി.

ബർഗൻഫീൽഡ് ഗ്രാന്റ് ഇന്ത്യ റെസ്റ്റോറന്റ് സ്പോൺസർ ചെയ്ത സ്വാദിഷ്ടമായ ഡിന്നറോടുകൂടി പരിപാടി അവസാനിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here