വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടണിലെ മെട്രോ സ്‌റ്റേഷനിൽ സ്‌ഫോടവും തീപിടുത്തവുമുണ്ടായതിനെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുന്നു. രാവിലെയാണ് ടെൻലിടൗണിലെ മെട്രോ സ്റ്റേഷനിൽ വൻ സ്‌ഫോടനത്തോടൊപ്പം തീപിടുത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു. ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിൽ ആളപായം ഉണ്ടാതായി ഇതുവരെ റിപ്പോർട്ടില്ല.

സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. ഭീകരാക്രമണമാണോ നടന്നതെന്നും വ്യക്തതതയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here