ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മലയാളികളുടെ അഭിമാനമായി മാറിയ ‘ഒരുമ’യുടെ പന്ത്രണ്ടാം വാര്‍ഷികം ‘ഉല്ലാസം 2023’ എന്ന പേരില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കുന്നു. ഹൂസ്റ്റണിലെ മലയാളി സംഘടനകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സംഘടനയാണ് റിവര്‍‌സ്റ്റോണ്‍ മലയാളികൂട്ടായ്മയായ ഒരുമ.

മെയ് ഇരുപതാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ 4 വരെ മിസോറി സിറ്റിയിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്റെറില്‍ നടത്തപ്പെടുന്ന ഒരുമയുടെ മെഗാ ഇവന്റില്‍ 150ല്‍ പരം അംഗങ്ങള്‍ ഇതിനകം തന്നെ രജിസ്‌ട്രെഷന്‍ ചെയ്തു കഴിഞ്ഞുവെന്ന് സംഘാടകര് അറിയിച്ചു. അഞ്ഞൂറോളം കുടുംബാംഗങ്ങള്‍ ഒത്ത് ചേരുമെന്നു അവര്‍ അറിയിച്ചു. പങ്കെടുക്കുന്ന എല്ലാവരും ഒരുമയോടെ ‘ഒരുമ’ ടീഷര്‍റ്റുകള്‍ ധരിച്ച് ഒരുമയുടെ പരിപാടി നിറക്കൂട്ടുള്ളതാക്കി മാറ്റും

ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ പ്രോഗ്രാമില്‍ ഒരുമ അതിന്റെ മുഴുവന്‍ അംഗങ്ങളേയും അണിനിരത്തിയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വിവിധ കലാ-സാംസ്‌കാരിക പരിപാടികളും, സ്പോര്‍ട്സ് ഇവന്റും ഈ പരിപാടിക്ക് മാറ്റുകൂട്ടും. രുചി പകരുന്ന വിവിധ ഇനം ഇന്ത്യന്‍ ഭക്ഷണങ്ങളുടെ കലവറയും ഒരുമ ഇതിനായി ഒരുക്കിയിരിക്കുന്നു. പുതുതായി ചുമതലയേറ്റ മുഴുവന്‍ ഭാരവാഹികള്‍ക്കും വലിയ പിന്തുണയാണ് മുഴുവന്‍ അംഗങ്ങളും നല്‍കിവരുന്നത്.

ആന്റു വെളിയത്ത് (പ്രസിഡന്റ്), അനില്‍ കിഴക്കേവീട്ടില്‍ (സെക്രട്ടറി), സോണി പാപ്പച്ചന്‍ (ട്രഷറര്‍) എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റ്റിന്റു എല്‍ദോസ്, റിന്റു മാത്യു, രഞ്ജു സെബാസ്റ്റ്യന്‍, ജിന്‍സ് മാത്യു, സെലിന്‍ ബാബു, ജിനോ ഐസക്ക്, പ്രഭു ചെറിയാന്‍, ബിജു തോട്ടത്തില്‍, ഡിലു സ്റ്റീഫന്‍, പ്രവീണ്‍ ജോസഫ്, ജിജോ ജോര്‍ജ്, ജിജി പോള്‍, ജോണ്‍ മേലേത്തേതില്‍, ജോസ് തോമസ് എന്നിവരും പ്രവര്‍ത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here